Wednesday, March 12, 2014

അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരിയുടെ വെളിപ്പെടുത്തല്‍.














കോലാലമ്പൂര്‍: അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടന്‍ ആയിരുന്നെന്ന് പഴയ യാത്രക്കാരി. ഇപ്പോള്‍ മെല്‍ബണില്‍ താമസിക്കുന്ന ജോണ്ടി റൂസ് എന്ന യുവതിയാണ് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് സ്ത്രീലമ്പടനും ഒട്ടും ശ്രദ്ധല്ലാത്തയാളുമായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത്. അവര്‍ തന്റെ പഴയൊരു അനുഭവം വിവരിക്കുകയുണ്ടായി. 2011 -ല്‍ ഫുക്കാറ്റില്‍ നിന്ന് കോലാലമ്പൂരിലേയ്ക്ക് പോകാന്‍ കാത്തിരിക്കുമ്പോഴാണ് രണ്ടു പൈലറ്റുമാര്‍ തന്നെയും സുഹൃത്ത് ജാന്‍ മാരിയെയും ക്യൂവില്‍ നിന്ന് ഒഴിവാക്കി വിമാനത്തിനകത്ത് എത്തിച്ചത്. ഈ പൈലറ്റ് മാരില്‍ ഒരാളാണ് കാണാതായ മലേഷ്യന്‍ വിമാനം നിയന്ത്രിച്ചിരുന്നത്. കോക് പിറ്റിലിരുന്ന യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോയെന്നും ഈ പൈലറ്റുമാര്‍ തങ്ങളോട് ചോദിച്ചു. സാധാരണ ഒരു വിമാനത്തിലും ഈ സൌകര്യം അനുവദിക്കാറില്ലെങ്കിലും തായ് ലന്റില്‍ നിന്ന് വിനോദ സഞ്ചാരത്തിനുശേഷം മടങ്ങി വരുകയായിരുന്ന ഞങ്ങളെ കോക് പിറ്റിലാണ് ഇരുത്തിയത്. 
            ടേക്ക് ഓഫിലും ലാന്റിങ്ങിലുമൊക്കെ അവിടെത്തന്നെയിരിക്കാന്‍ സൌകര്യമൊരുക്കി തന്നു. തങ്ങളുമായുള്ള യാത്രയില്‍ പൈലറ്റുമാര്‍ പുകവലിച്ചിരുന്നു. വിമാനം പറത്തിക്കൊണ്ടിരിക്കെ 
എനിക്കും സുഹൃത്തിനുമൊപ്പം ഫോട്ടോയെടുക്കാനും പൈലറ്റുമാര്‍ സമയം കണ്ടെത്തിയതായി റൂസ് പറഞ്ഞു. തങ്ങളുമായി രസം പങ്കിട്ട് വിമാനം ഓടിച്ചിരുന്ന പൈലറ്റുമാരില്‍ ഒരാളായ ഫരീഖ് അബ്ദുള്‍ ഹമീദായിരുന്നു കഴിഞ്ഞ ദിവസം അപ്രത്യക്ഷമായ വിമാനം പറത്തിയത്. എന്നാല്‍ ഹമീദ് വിമാനം പറത്താന്‍ കഴിവില്ലാത്തയാളാണെന്നോ ഏതെങ്കിലും തരത്തില്‍ അപകടം ഉണ്ടാക്കുന്ന ആളാണെന്നോ അര്‍ത്ഥമില്ലെന്നും ജോണ്ടി റൂസ് വെല്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment