Wednesday, March 12, 2014

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌

15 വെട്ട്‌, 21കാരിയായ ഭാര്യ ജീവിത്തിലേക്ക്‌  ദാമ്പത്യ കലഹം , 21 കാരിയെ ഭര്‍ത്താവ്‌ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. മുഖത്തും തലയിലുമായി 15വെട്ട്‌ ഏറ്റിട്ടും യുവതി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍.ഹബിദിയഗാമ സ്വദേശിയായ യുവതിയാണ്‌ ഭര്‍ത്താവിന്‍റെ വെട്ടേറ്റ്‌ ചികിത്സയില്‍ കഴിയുന്നത്‌. ദില്‍ഹനി ധര്‍മ്മസിരി എന്ന യുവതിയ്‌ക്കാണ്‌ വെട്ടേറ്റത്‌. മാര്‍ച്ച്‌ നാലിനും യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പൊലീസ്‌ ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയ്‌ക്കുകയായിരുന്നു. ഇതിന്‌ തൊട്ടു പിന്നാലെയാണ്‌ ഭര്‍ത്താവ്‌ യുവതിയെ ആക്രമിച്ചത്‌. ഇയാള്‍ ഒളിവിലാണ്‌. വിജനമായ ഒരു തടാകത്തിനടുത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ട്‌ പോയാണ്‌ ഭര്‍ത്താവ്‌ യുവതിയെ വെട്ടിയത്‌. മുഖത്തും തലയിലുമാണ്‌ വെട്ടേറ്റത്‌. മുറിവുകളില്‍ പലതും വളരെ ആഴത്തിലുള്ളതാണ്‌. ഇതിന്‌ മുന്‍പും യുവതിയെ ഭര്‍ത്താവ്‌ ഉപദ്രവിച്ചിട്ടുണ്ട്‌. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താനും കോടതിയില്‍ ഹാജരാക്കാനുമുള്ള നടപടികള്‍ പൊലീസ്‌ ആരംഭിച്ചിട്ടുണ്ട്‌

No comments:

Post a Comment