Tuesday, February 4, 2014

ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി.

മോസ്കോ: ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്ത് കൃഷിയിറക്കി. ബഹിരാകാശ യാത്രികര്‍ കടലവര്‍ഗങ്ങളും ഇലച്ചെടികളും ഗോതമ്പിനങ്ങളുമാണ് ശൂന്യാകാശത്ത് കൃഷി ചെയ്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലാഡയെന്ന പേരില്‍ പ്രത്യേകം തയാറാക്കിയ കൃഷിയിടത്തിലാണ്  ഇപ്രകാരം കൃഷിയിറക്കിയത്. ഇവ ഭക്ഷ്യയോഗ്യമാണെന്ന് ഭൂമിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയുണ്ടായി.

                            മോസ്കോയില്‍ നടന്ന വാര്‍ഷിക ബഹിരാകാശ സമ്മേളനത്തിലാണ് ഇക്കാര്യത്തെകുറിച്ച് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളിലെ ബഹിരാകാശ ഗവേഷണ ഏജന്‍സികളും നാസയും സംയുക്തമായാണ് ശൂന്യാകാശത്ത് അന്താരാഷ്ട്ര ബഹിരാകാശനിലയം സ്ഥാപിച്ചത്. ഈ വര്‍ഷം നെല്ലും, തക്കാളിയും, ശൂന്യാകാശത്ത് വിളയിക്കാനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്. 

No comments:

Post a Comment