Tuesday, February 4, 2014

അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ ഒരു ഭാരമാകുന്നോ?; ഇവിടെ സംഭവിക്കുന്നത് എന്ത്?.














 ബ്രിട്ടനിലെ 

അമ്മമാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ഒരു ഭാരമാകുകയാണോ?. ഏഴാഴ്ച മാത്രം പ്രായമുള്ള തോമസ് ഗാസെക് എന്ന ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ കാതര്‍ ഗാസ്ക്കിനെ പ്രതി ചേര്‍ത്തതാണ് ഇതു സംബന്ധിച്ച ഏറ്റവും പുതിയ സംഭവം. തലയ്ക്കേറ്റ പരുക്കാണ് തോമസിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തോമസിന്റെ തലയ്ക്കേറ്റ പരുക്ക് അപകടമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തോമസ് ഗാസെക് ആശുപത്രിയിലാണ് മരിച്ചത്.

            കുട്ടിയെ കൊന്ന കേസിനും പുറമേ, കുട്ടിയെ അവഗണിച്ചു എന്ന കേസിലുമാണ് തോമസ് ഗാസെകിന്റെ അമ്മ 24 കാരിയായ കാതര്‍സിന ഗാസക്കിന്റെ പേരില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. കുട്ടിയെ ശരിയായ രീതിയില്‍ നോക്കിയില്ലെന്ന കുറ്റത്തിന് മറ്റ് മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാതര്‍സിന ഗാസക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

No comments:

Post a Comment