Sunday, February 9, 2014

എന്തൊരു പൊക്കം... ഈ പോക്കുപോയാല്‍ ഫ്രെഡി ലോകറെക്കോഡ്‌ തിരുത്തും

mangalam malayalam online newspaperഎന്തൊരു പൊക്കം... ഈ പോക്കുപോയാല്‍ ഫ്രെഡി ലോകറെക്കോഡ്‌ തിരുത്തും . ഫ്രെഡി. ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ നായയുടെ പേര്‌ ഇതാണ്‌. ലോകത്തിലെ ഏറ്റവും ഉയരക്കാരനായ നായ ഗ്രേറ്റ്‌ ഡാനെക്കാള്‍ മൂന്ന്‌ ഇഞ്ച്‌ മാത്രം കുറവുള്ള ഫ്രെഡിയുടെ ഉയരം പാദത്തില്‍ നിന്നും തോള്‍ വരെ 41 ഇഞ്ച്‌. വളര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഇവന്‍ ഈ പോക്ക്‌ പോയാല്‍ ഉയരം കൂടിയ നായയയുടെ ലോക റെക്കോഡ്‌ അടിച്ചെടുക്കുന്ന കാലം ഏറെ വിദൂരമല്ല. ആഴ്‌ചയില്‍ 75 പൗണ്ട്‌ മൂല്യം വരുന്ന ഭക്ഷണം അകത്താക്കുന്ന ഫ്രെഡി പിന്‍കാലില്‍ ഉയര്‍ന്ന്‌ നിന്നാല്‍ ഏഴടി നാലിഞ്ചോളം ഉയരം വരും. 18 മാസമേ പ്രായമുള്ളൂ താനും. ഉയരം കൂടിയ നായയുടെ പേരിലുള്ള ലോകറെക്കോഡ്‌ ഇപ്പോള്‍ കയ്യാളുന്നത്‌ നാലു വയസ്സുകാരന്‍ ഗ്രേറ്റ്‌ ഡാനാണ്‌. മിഷിഗണില്‍ നിന്നുള്ള ഡാന്റെ ഉയരം 44 ഇഞ്ചാണ്‌. അതായത്‌ സമ്പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ ഫ്രെഡി ഡാനെ വെല്ലുമെന്ന്‌ സാരം. എസ്സെക്‌സിലെ ലീഗ്‌ ഓണ്‍ സീയില്‍ നിന്നുള്ള മിസ്‌ സ്‌റ്റോണ്‍മാനാണ്‌ ഫ്രെഡിയുടെ ഉടമ. ഇരുവരും എന്നും രാവിലെ 40 മിനിറ്റ്‌ നടക്കാന്‍ പോകും. ഫ്രെഡി ഇല്ലാത്ത ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ലെന്നാണ്‌ സ്‌റ്റോണ്‍മാന്‍ പറയുന്നത്‌. നടക്കാന്‍ പോകുമ്പോള്‍ ഫ്രെഡി ഉണ്ടെങ്കില്‍ മറ്റ്‌ നായ്‌ക്കള്‍ പരിസരത്ത്‌ എത്തി നോക്കുക പോലും ചെയ്യാറില്ലെന്നാണ്‌ ഫ്രെഡിയെ കുറിച്ച്‌ സ്‌റ്റോണ്‍മാന്‍ പറയുന്നത്‌. - See more at:  

No comments:

Post a Comment