Sunday, February 9, 2014

ലോകത്തിലെ കരുത്തരായ വനിതാ വ്യവസായികളില്‍ രണ്ട് ഇന്ത്യക്കാര്‍.

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തരായ 50 വനിതാ വ്യവസായ മേധാവികളില്‍ രണ്ട് ഇന്ത്യന്‍ വനിതകളും. ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജിംങ് ഡയറക്ടര്‍ ചന്ദ കൊച്ചാറും, പെപ്സി സി.ഇ.ഒ ഇന്ദ്ര ന്യൂയിയുമാണ് പ്രമൂഖ ബിസിനസ് മാസികയായ ഫോര്‍ച്യൂണ്‍ പ്രസിദ്ധപ്പെടുത്തിയ ശക്തരായ വ്യവസായ മേധാവികളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയത്. പട്ടികയില്‍ യഥാക്രമം 3, 18 സ്ഥാനങ്ങളാണ് ചന്ദ കൊച്ചാറിനും ഇന്ദ്ര നൂയിക്കുമുള്ളത്. 2006 -ല്‍ പെപ്സിയുടെ സി.ഇ.ഒ ആയി നിയമിതയായ ഇന്ദ്ര നൂയി തമിഴ് നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്.

                                           2009 ലാണ് രാജസ്ഥാനിലെ ജോധ് പൂരില്‍ ജനിച്ച ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.ഇ.ഒ യും എം.ഡിയുമായി നിയമിതയാകുന്നത്. ജനറല്‍ മോട്ടോര്‍സ് സി.ഇ.ഒ മേരി ബറയാണ് ശക്തരായ വനിതാ വ്യവസായ മേധാവികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

No comments:

Post a Comment