Sunday, February 2, 2014

നായക്കുട്ടിയുടെ തല ലഞ്ച് ബോക്‌സില്‍ കുടുങ്ങുന്ന വീഡിയോ യൂട്യൂബ് ഹിറ്റ്



കുസൃതിക്കാരനായ നായക്കുട്ടി ആക്രാന്തം മൂത്ത് ലഞ്ച് ബോക്‌സില്‍ തലയിടുന്ന വീഡിയോ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. നായക്കുട്ടിയുടെ ഉടമസ്ഥ ലെസ്ലി വാഗ്‌ഹോണ്‍ നോക്കുമ്പോള്‍ തന്റെ മകന്റെ ലഞ്ച് ബോക്‌സില്‍ നായയുടെ മൂക്ക് കുടുങ്ങിയതാണ്. കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്ന് തിരയാനാണ് നായ ലഞ്ച് ബോക്‌സില്‍ തലയിട്ടത്. അപ്പോഴാണ് അവന്റെ തല ബോക്‌സില്‍ കുടുങ്ങിയത്.

ഉടമസ്ഥയായ ലെസ്ലീ ഈ ദൃശ്യം യൂട്യൂബിലിട്ടു. സാഡി എന്നു പേരുള്ള നായയ്ക്ക് പറ്റിയ അബദ്ധം ഏവരും കണ്ടാസ്വദിക്കുകയാണ്. ലഞ്ച് ബോക്‌സില്‍ ഭക്ഷണം ഇല്ലായിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.

No comments:

Post a Comment