Monday, February 3, 2014

ഒറ്റ രാത്രികൊണ്ട് ഉണ്ടായ ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി

ഒറ്റ രാത്രികൊണ്ട് ഉണ്ടായ ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി.

Home » UK
Date: 3 Feb 2014
ലണ്ടന്‍: ഒറ്റ രാത്രികൊണ്ട് ഉണ്ടായി വന്ന ഗര്‍ത്തത്തില്‍ വീണ് ഫോക്സ് വാഗന്‍ കാര്‍ അപ്രത്യക്ഷമായി. തലേന്ന് വൈകിട്ട് പാര്‍ക്ക് ചെയ്ത കാര്‍ രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ കാണാനുണ്ടായിരുന്നില്ല. ഭൂമി പിളര്‍ന്ന് കാര്‍ അതില്‍ വീണു പോകുകയായിരുന്നു. പതിനഞ്ചടി വ്യാസത്തിലുള്ള കുഴിയാണ് ഹോം കൌണ്ടിലെ വീടിനോട് ചേര്‍ന്ന് പ്രത്യക്ഷപ്പെട്ടത്. വിടിന്റെ മതിലിനോട് ചേര്‍ന്ന് മുപ്പതടി താഴ്ചയില്‍ ആണ് ഇങ്ങനെയൊരു ഗര്‍ത്തം പുറമേയ്ക്ക് ഒരു കാരണവുമില്ലാതെ ഉണ്ടായി വന്നിരിക്കുന്നത്. കാര്‍ കുഴിയില്‍ നിന്ന് വീണ്ടെടുക്കുന്നതിനെപ്പറ്റി ഉടമകള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇനി ആ കാര്‍ കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് അവര്‍ പറയുന്നു.
                            കാര്‍ അപ്രത്യക്ഷമായ സ്ഥിതിക്ക് ഇനി വീടുതന്നെ ഇത്തരത്തില്‍ പതാളക്കുഴിയില്‍ വീണു പോകുമോയെന്ന് ഭയന്ന് കുടുംബം ഇപ്പോള്‍ നാടുവിട്ടിരിക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുന്‍പ് കുഴികളുണ്ടായിരുന്ന നിലം നികത്തിയെടുത്ത് നിര്‍മ്മിച്ച വീടാണിതെന്നും സമീപവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 


No comments:

Post a Comment