Saturday, February 8, 2014

അങ്ങനെ ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'

അങ്ങനെ ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'

പത്തനംതിട്ട:ഓര്‍ത്തഡോക്‌സ് സഭാ വികാരി ഫാദര്‍ മാത്യു വാഴക്കുന്നം 'സഖാവായി'. 2013 ഫെബ്രുവരി 7 നാണ് സംഭവം. വേദി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കേരള രക്ഷാ മാര്‍ച്ചിനുള്ള സ്വീകരണം. പിണറായിയുടെ മാര്‍ച്ചിനുള്ള സ്വീകരണ ചടങ്ങിന്റെ അധ്യക്ഷന്‍ ഫാദര്‍ മാത്യു വാഴക്കുന്നമായിരുന്നു. താന്‍ ഒരു വികാരിയായല്ല, ഒരു സഖാവായാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഫാദര്‍ പറഞ്ഞത്. ഇങ്ങനെ ഒരു ആഗ്രഹം ഏതെങ്കിലും പള്ളീലച്ചന്‍ പ്രകടിപ്പിച്ചാല്‍ പിന്നെ പിണറായി സഖാവ് വെറുതേയിരിക്കുമോ... സഖാവ് മാത്യു വാഴക്കുന്നം അച്ചാ... എന്ന് നീട്ടിത്തന്നെ വിളിച്ചു. അച്ചനും സന്തോഷം പിണറായിക്കും സന്തോഷം. കേരളത്തെ രക്ഷിക്കാന്‍ പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിക്കണം. ഇടതുപക്ഷം കൊണ്ടേ കേരളം രക്ഷപ്പെടൂ എന്നൊക്കെ ഫാദര്‍ മാത്യു വാഴക്കുന്നം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പിണറായിയെ ആരോപണങ്ങള്‍ കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളിയും പാര്‍ട്ടിയും നടത്തുന്നത് സാമൂഹ്യ പരിഷ്‌കരണമാണെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിക്ക് ഒരു മതത്തിനോടും വിരോധമില്ല. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി വൈദികരും സിപിഎമ്മും ഒരുമിച്ച് പോരാടുമെന്നും പിണറായി വിജയന്‍ പറ



 

No comments:

Post a Comment