Tuesday, February 11, 2014

വാലുമായി ജനിച്ച ഇന്ത്യാക്കാരന്‍ ഹനുമാന്റെ അവതാരമാണെന്ന വിശ്വാസം പരക്കുന്നു


വാലുമായി ജനിച്ച ഇന്ത്യാക്കാരന്‍ യുവാവ് ഹനുമാന്റെ അവതാരമാണെന്ന വിശ്വാസം പരക്കുന്നു. പശ്ചിമബംഗാള്‍ നിവാസിയായ 35 കാരന്‍ ചന്ദ്രെ ഓറോണിനാണ് 14 ഇഞ്ച് നീളമുള്ള വാലുള്ളത്. മരം കയറ്റക്കാരനായ ഇയാള്‍ ഹനുമാന്റെ അവതാരമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനായി നിരവധിപേരാണ് എത്തുന്നത്. മരം കയറാന്‍ എളുപ്പം സാധിക്കുന്നത് ഇതുകൊണ്ടാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. നട്ടെല്ലിനു താഴെയുള്ള രോമം വളര്‍ന്ന് വാലായി മാറുകയായിരുന്നു.

തനിക്ക് ഈ വാല്‍ ലഭിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരിക്കല്‍ തന്റെ അമ്മ വാല്‍ മുറിച്ചെന്നും തുടര്‍ന്ന് പനിയും മറ്റ് രോഗങ്ങളുമുണ്ടായെന്നും ഓറോണ്‍ പറയുന്നു. ഇതിനുശേഷം വാല്‍ നിലനിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. സുഷുമ്‌നാ നാഡി വളര്‍ന്നാണ് വാലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.   

No comments:

Post a Comment