Tuesday, February 11, 2014

സ്വര്‍ണനൂലുകൊണ്ട് നിര്‍മ്മിച്ച വിലയേറിയ ‘ബ്രാ‘ ഡല്‍ഹിയില്‍ പുറത്തിറക്കി.


ന്യൂഡല്‍ഹി: സ്വര്‍ണനൂലുകൊണ്ട് നിര്‍മ്മിച്ച വിലയേറിയ ‘ബ്രാ‘ ഡല്‍ഹിയില്‍ പുറത്തിറക്കി. അടിവസ്ത്രങ്ങളുടെ രാജ്യാന്തര വിപണനമേളയില്‍ മുംബൈയിലെ സോന ലോഞ്ചറി സ്റ്റുഡിയോ ആണ് നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ നൂലുകൊണ്ട് നിര്‍മ്മിച്ച ബ്രാ അവതരിപ്പിച്ചത്. വിവാഹത്തിനും മറ്റ് ആഘോഷ വേളകളിലും ധരിക്കാവുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തില്‍ കൈത്തറി വിദഗ്ദരുടെ സഹായത്തോടെ കൈകൊണ്ടാണ് ബ്രാ നിര്‍മ്മിച്ചതെന്ന് കമ്പനി ഉടമ പ്രദീപ് ഗുപ്ത പറഞ്ഞു.

                      മൃദുവായ പട്ട് സ്വര്‍ണനൂലിന് പുറമേ മാര്‍ദമുള്ള ലേസ്, ഷിഫോണ്‍ എന്നിവകൊണ്ടാണ് ഈ ഡിസൈനര്‍ ബ്രായുടെ നിര്‍മാണം. അലങ്കാരത്തിനായി വജ്രവും പതിച്ചിട്ടുണ്ട്. ഡയമന്‍ഡ്, ഫ്യൂഷന്‍, അക്വാ, റെട്രോ, ഹിപ്പി, സ്ട്രീറ്റ്, ഹാലോവീന്‍ തുടങ്ങിയ പേരിലുള്ള ബ്രാകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 10,000 രൂപ മുതല്‍ 4 ലക്ഷം രൂപാവരെയാണ് ഇതിന്റെ വില. സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രത്യേകതരം ബ്രാ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു.

No comments:

Post a Comment