Sunday, February 16, 2014

യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ പാമ്പ്; ഭര്‍ത്താവ് പുനര്‍ജനിച്ചതാണെന്ന് നാട്ടുകാര്‍.


ലക് നൌ: യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ പാമ്പ്. യുവതിയുടെ സംസ്ക്കാര ചടങ്ങില്‍ ഒരു പാമ്പ് പങ്കെടുത്തത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്, ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപമായിരുന്നു സംഭവം. ഇവിടെ മരണപ്പെട്ട ഒരു യുവതിയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ മുതല്‍ ചടങ്ങുകള്‍ അവസാനിക്കുന്നിടം വരെയാണ് ഒരു പാമ്പിന്റെ സജീവ സാന്നിധ്യം കാണപ്പെട്ടത്. ഇതിനിടെ ആളുകള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പകുതി ചടങ്ങുകള്‍ പാമ്പ് മരത്തിന്റെ മുകളിലിരുന്ന് വീക്ഷിക്കുകയാണ് ഉണ്ടായത്.
             യുവതിയുടെ സംസ്ക്കാരം പൂര്‍ത്തിയായപ്പോള്‍ പാമ്പും അപ്രത്യക്ഷമാകുകയായിരുന്നു. പതിനാലു വര്‍ഷം മുന്‍പ് മരിച്ചു പോയ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണ് ഈ പാമ്പെന്നാണ് നാട്ടുകാര്‍ പറയുന്നത്. പത്തി ഉയര്‍ത്തി ചടങ്ങുകള്‍ ഓരൊന്നും പാമ്പ് വീക്ഷിച്ചതായും ഇവര്‍ അവകാശപ്പെടുന്നു. 

No comments:

Post a Comment