Sunday, February 16, 2014

ഇവള്‍ കൊച്ചുമിടുക്കി; 9 വയസുകാരി 7 മാസം കൊണ്ട് വായിച്ചത് 364 പുസ്തകങ്ങള്‍.

 9 വയസുകാരി 7 മാസം കൊണ്ട് വായിച്ചത് 364 പുസ്തകങ്ങള്‍. ഫെയ്ത്ത് എന്ന 9 വയസുകാരിയാണ് 7 മാസം കൊണ്ട് 364 പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പുസ്തകവായന തുടങ്ങിയ ഫെയ്ത്ത് പുസ്തകവായന തന്നെയാണ് തന്റെ ഇഷ്ടവിനോദമെന്ന് പറയുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകളും ടിവിയും കാണുന്നതിനേക്കാള്‍ ഈ കൊച്ചുമിടുക്കി ഇഷ്ടപ്പെടുന്നത് പുസ്തകവായന തന്നെയാണ്. വായിച്ച ശേഷം ഭാവനയില്‍ കാണാന്‍ കഴിയുന്നതാണ് വായനയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും ഇതിന് പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ പ്രോത്സാഹനമുണ്ടായിരുന്നെന്നും ഫെയ്ത്തിന്റെ അമ്മ ലോറന്‍ പറഞ്ഞു. ആഴ്ചയില്‍ 4 മണിക്കൂര്‍ ജിംനാസ്റ്റിക് ചെയ്യും. കരാട്ടെ, നെറ്റ് ബോള്‍ പരിശീലനം, ഡ്രം പരിശീലനം എന്നിവയുമുണ്ട്. അതിനിടയിലാണ് വായന.

                                രണ്ട് വര്‍ഷം മുന്‍പാണ് ഫെയ്ത്ത് വായന ആരംഭിച്ചത്. അതേസമയം തന്റെ ജീവിതത്തില്‍ വായന മാത്രമാണുള്ളതെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും ഈ കൊച്ചുമിടുക്കി കൂട്ടിച്ചേര്‍ക്കുന്നു. 

No comments:

Post a Comment