Wednesday, February 5, 2014

മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു; പിശാചുബാധ ഒഴിപ്പിക്കാനെന്ന് റിപ്പോര്‍ട്ട്.


മനില: മൂന്നു മക്കള്‍ ചേര്‍ന്ന് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു. അമ്മയെ കൊന്ന് ആന്തരാവയവങ്ങള്‍ ഭക്ഷിച്ച സംഭവത്തില്‍ മക്കളായ ഡാന്റെ(31), പാറോയ് (21), ഇബ്രാഹീം (18) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പിശാചു ബാധ ഒഴിപ്പിക്കാനാണിത് ചെയ്തതെന്ന് മൂവരും പോലീസിനോട് പറഞ്ഞു. ഫിലിപ്പീന്‍സിലെ അമ്പാറ്റുവാനിലുള്ള വീട്ടില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അപരിചിതമായ ശബ്ദങ്ങള്‍ കേട്ടെന്നും ഇതിനുശേഷമാണ് മുസാലാ അമില്‍ എന്ന 56 കാരി കൊല്ലപ്പെട്ടതെന്നും അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് സംഭവം അന്വേഷിച്ച പോലീസ് ഈ സ്ത്രീയുടെ ഛേദിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. മറ്റു ഭാഗങ്ങള്‍ മക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചിട്ടുണ്ടാകാമെന്ന് പോലീസ് അറിയിച്ചു. ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. 2009-ല്‍ അമ്പത്തെട്ടുപേരെ കൊന്നൊടുക്കിയതും ഇതേ ഗ്രാമത്തില്‍ തന്നെയായിരുന്നു. 

                            പരമ്പരാഗത മുസ്ലിങ്ങള്‍ താമസിക്കുന്ന മേഖലയില്‍ കൃഷിസ്ഥലത്തിന് നടുക്കാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. കുടുംബത്തിന് പാരമ്പര്യമായി മാനസികരോഗമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കൊലപാതകത്തില്‍ മയക്കുമരുന്നിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് അറിയാന്‍ പ്രതികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇത്തരമൊരു പ്രവര്‍ത്തി മൂന്നു മക്കളും കൂടി അമ്മയോട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ വന്യമൃഗങ്ങളായിരിക്കുമെന്നാണ് ഒരു കമ്യൂണിറ്റി നേതാവ് പ്രതികരിച്ചത്.

No comments:

Post a Comment