Wednesday, February 5, 2014

മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം

ലണ്ടന്‍: ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ സ്ത്രീയെ വിഷം കൊടുത്തു കൊല്ലാന്‍ മകളുടെ വിഫലശ്രമം. ഇന്ത്യക്കാരിയും ലണ്ടനിലെ മജിസ്ട്രേട്ടുമായ മീന പാട്ടേല്‍ എന്ന 54 കാരിയെ കൊല്ലാനാണ് മകള്‍ കുന്തള്‍ (36 ) വിഫലശ്രമം നടത്തിയത്. കഴിഞ്ഞയാഴ്ച യുകെയില്‍ വ്യാപകമായി നടത്തിയ സ്കോട്ട് ലന്റ് യാര്‍ഡിന്റെ ഭീകരവിരുദ്ധ കമാന്‍ഡിന്റെ തെരച്ചിലില്‍ കുന്തള്‍ പിടിയിലാവുകയായിരുന്നു. നിയമവിരുദ്ധമായ വിഷവസ്തുക്കള്‍ വില്‍ക്കുന്ന വെബ്സൈറ്റില്‍ കടന്നുകയറിയ യുഎസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടന്നത്. വീടിനുള്ളിലും പിന്‍ഭാഗത്തെ ഗാര്‍ഡനിലും മറ്റും പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ കുന്തളിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുന്തളും അമ്മയും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ബാര്‍ക്ലേയ്സിന്റെ കാനറി വാര്‍ഫിലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കുന്തള്‍ പാട്ടേല്‍ ഓണ്‍ലൈനിലൂടെയാണ് വിഷം വാങ്ങിയത്. പെറുവില്‍ വളരുന്ന വിഷച്ചെടിയുടെ ചാറെടുത്തുണ്ടാക്കിയ ഈ വിഷം അമ്മയെ കൊക്കകോള ഡയറ്റില്‍ ചെര്‍ത്ത് കുടിപ്പിച്ച് കൊല്ലാനായിരുന്നു പരിപാടി.
              തെയിംസ് മജിസ്ട്രേട്ട് കോടതിയിലെ മജിസ്ട്രേട്ടായി 
പ്രവര്‍ത്തിക്കുന്ന മീന ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ് ഫോഡിലുള്ള വിട്ടിലിരുന്ന് വിഷം കലര്‍ന്നതറിയാതെ കൊക്കകോളയുടെ ഒരു കവിള്‍ കുടിച്ചുവെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. സാധാരണ വിഷത്തേക്കാളും അതീവ മാരകമാണ് ഈ വിഷമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത്യപൂര്‍വ്വമായ ഈ വിഷം സാധാരണ ഗതിയില്‍ കരളിനെയും വയറിനെയും കിഡ്നിയെയുമാണ് ബാധിക്കുക. വിഷം അകത്തു ചെന്നാല്‍ ഛര്‍ദിയും വിറയലും തുടങ്ങും. 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ഈ വിഷം എന്തിനാണ് കുന്തള്‍ പാട്ടേല്‍ മാതാവിന് നല്‍കിയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 


No comments:

Post a Comment