Sunday, February 2, 2014

ഐ ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ തീ പിടിച്ചു; വിദ്യാര്‍ത്ഥിനിക്ക്‌ പൊള്ളല്‍

ഐ ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ തീ പിടിച്ചു; വിദ്യാര്‍ത്ഥിനിക്ക്‌ പൊള്ളല്‍

mangalam malayalam online newspaper
ലോകത്തിലെ ഏറ്റവും മികവുറ്റ ഉല്‍പ്പന്നങ്ങള്‍ എന്ന ഖ്യാതിയുള്ള ആപ്പിളിന്റെ പൊങ്ങച്ചത്തിന്‌ മേലും കളങ്കം. അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ പോക്കറ്റില്‍ കിടന്ന്‌ ഐ ഫോണിന്‌ തീ പീടിച്ചെന്ന റിപ്പോര്‍ട്ടുകളാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌. മെയ്‌നിലെ 13 കാരിയായ പെണ്‍കുട്ടിക്ക്‌ ഇതിനെ തുടര്‍ന്ന്‌ പൊള്ളലേറ്റു.
പോക്കറ്റില്‍ ഫോണിട്ട്‌ ക്‌ളാസ്സില്‍ ഇരുന്ന്‌ പോപ്പ്‌ സംഗീതം ആസ്വദിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിയുടെ പാന്റിലേക്ക്‌ തീ പടരുകയായിരുന്നെന്ന്‌ ഡബ്‌ള്യൂഎംടിഡബ്‌ള്യൂ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌ വാര്‍ത്ത പുറത്ത്‌ വിട്ടത്‌. പൊള്ളലേറ്റ പെണ്‍കുട്ടിയെ രക്ഷിച്ചത്‌ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന്‌ സുഹൃത്തുക്കള്‍ സമയോചിതമായി ഇടപെട്ടത്‌ കൊണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ക്‌ളാസ്‌ ടീച്ചര്‍ എത്തുകയും തീ കെടുത്താനുള്ള സംവിധാനം ചെയ്യുകയുമായിരുന്നു. പൊള്ളലേറ്റ കുറ്റിയെ പീന്നീട്‌ ദക്ഷിണ മെയ്‌ന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
അല്‍പ്പം സാരമായി തന്നെ പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്‌. ഫോണിലെ ബാറ്ററിയില്‍ ഉണ്ടായ ഷോര്‍ട്ടാണ്‌ തീ പിടുത്തത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം അന്വേഷിക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഫയര്‍ മാര്‍ഷല്‍ പറഞ്ഞു. ഫോണ്‍ പാന്റിന്റെ പിന്‍ പോക്കറ്റില്‍ സൂക്ഷിക്കുന്നത്‌ മറ്റുള്ളവരുമായി കൂട്ടി മുട്ടുമ്പോള്‍ ഇലക്‌ട്രിക്‌ ഷോക്കിന്‌ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

No comments:

Post a Comment