Saturday, February 1, 2014

ഇങ്ങനെയും ഒരു ബൈക്ക് പ്രേമം; ശവസംസ്ക്കാരം നടത്തിയത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി.

'ഇങ്ങനെയും ഒരു ബൈക്ക് പ്രേമം; ശവസംസ്ക്കാരം നടത്തിയത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി.

 
Date: 2 Feb 2014
ഒഹിയോ: ശവം സംസ്ക്കരിച്ചത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിലിരുത്തി. ബൈക്ക് പ്രേമിയായ ഒഹിയോ സ്വദേശി ബില്ലി സ്റ്റാന്‍ഡ് ലി തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത് തന്റെ ദേഹം സംസ്ക്കരിക്കുന്നതോടൊപ്പം തന്റെ പ്രിയപ്പെട്ട ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കും സംസ്ക്കരിക്കണമെന്നായിരുന്നു. 82 ആം വയസില്‍ ശ്വാസ കോശ അര്‍ബുദത്തെത്തുടര്‍ന്ന് ബില്ലി മരിച്ചപ്പോള്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും ബന്ധുക്കള്‍ ആ വാക്ക് പാലിക്കുക തന്നെ ചെയ്തു. ബൈക്കില്‍ ഒരു ഇരുമ്പ് വളയം ഉപയോഗിച്ച് ബന്ധിച്ച് സീറ്റില്‍ ഇരിക്കുന്ന രീതിയിലാണ് ബില്ലിയുടെ മൃതദേഹം സംസ്ക്കരിച്ചത്. ബൈക്കും ബില്ലിയും പച്ച നിറത്തിലുള്ള ഗ്ലാസ് പേടകത്തിനുള്ളില്‍ ഇരുത്തി സംസ്ക്കരിക്കുകയായിരുന്നു. 1967 ല്‍ നിര്‍മ്മിക്കപ്പെട്ട ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഹാര്‍ഡ് ലി ഡേവിഡ്സണ്‍ ബൈക്ക് ബില്ലിയുടെ ദേഹത്തിനൊപ്പം സംസ്ക്കരിക്കാന്‍ സെമിത്തേരിയുടെ വലിയൊരു ഭാഗം സ്ഥലം തന്നെ വേണ്ടി വന്നു.
        വര്‍ഷങ്ങളായി ഇങ്ങനെയൊരു ആഗ്രഹത്തെക്കുറിച്ച് ബില്ലി പറയുമായിരുന്നു. അതിനായി രണ്ട് ആണ്‍മക്കളെയും കൊണ്ട് തന്നെയും ബൈക്കിനെയും ഉള്‍ക്കൊള്ളാനാകുന്ന ഒരു വലിയ പെട്ടി ഇയാള്‍ പണിയിപ്പിക്കുകയായിരുന്നു. ആര് വീട്ടിലെത്തിയാലും ആ ശവപ്പെട്ടി കാണിച്ചു കൊടുക്കുന്നത് ബില്ലിയുടെ പതിവായിരുന്നു. സ്വര്‍ഗത്തിലേയ്ക്ക് ബൈക്കില്‍ പോകുന്നത് ആളുകള്‍ കാണണം. അതിനാണ് ഗ്ലാസ് കൊണ്ട് സീത്രു ആയ പെട്ടി ഉണ്ടാക്കിച്ചതെന്ന് തന്നെ കാണാന്‍ വരുന്നവരോടൊക്കെ ബില്ലി സൂചിപ്പിക്കുമായിരുന്നു.  

No comments:

Post a Comment