Monday, February 10, 2014

ഇനി ഭാര്യയെ എത്രവേണമെങ്കിലും തല്ലാം; ഭാര്യയെ തല്ലുന്നത് .......

   ഭാര്യയെ തല്ലുന്നത് കാബൂളില്‍ നിയമവിധേയമാകുന്നു. അഫ്ഗാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ്. നിയമപരമായി ശിക്ഷ ലഭിക്കുമെന്ന് ഭയക്കാതെയും ഭാര്യയെയും കുട്ടികളെയും സഹോദരിമാരെയും തല്ലാന്‍ അധികാരം നല്‍കുന്ന നിയമമാണ് വരാന്‍ പോകുന്നത്. അഫ്ഗാനില്‍ ഭൂരിഭാഗം സ്ത്രീകളും പീഡനത്തിനിരയാകുന്നത് വീടിനുള്ളില്‍ വെച്ചാണ്.എന്നാല്‍ പുതിയ നിയമം വന്നു കഴിഞ്ഞാല്‍ തങ്ങളെ ഉപദ്രവിക്കുന്ന പ്രതികള്‍ക്കെതിരെ സ്ത്രീകള്‍ക്ക് മൊഴി നല്‍കാനാവില്ല. ഈ നിയമം വരുന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും നിയമപരിരക്ഷയ്ക്ക് പുറത്താകുകയാണ് ചെയ്യുന്നത്.

                        ഈ നിയമത്തിനെതിരെ പുരോഗമന വനിതാ സംഘടനകളും പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തല്ല് നിയമവിധേയമാക്കുന്നത് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ സാധിക്കാതെ വരുത്തുമെന്നാരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്ത്രീകള്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെടുമെന്നും ശൈശവ വിവാഹമടക്കമുള്ളവ വര്‍ധിക്കുമെന്നും സംഘടനകള്‍ പറയുന്നു. 

No comments:

Post a Comment