Saturday, February 1, 2014

ഗര്‍ഭിണികള്‍ ഈ 14 കാരന്റെ മുന്നില്‍ പോകരുത്; പിറക്കാത്ത കുഞ്ഞുങ്ങള്‍ക്ക് രോഗം പടര്‍ത്തുന്ന അപൂര്‍വ വൈറസ്

ലണ്ടന്‍: സ്ത്രീകള്‍ക്ക് മാരകമാകുന്ന രോഗം പടര്‍ത്തുന്ന വൈറസുമായി ജീവിക്കുന്ന ബ്രയാന്റ് ഹാക്കെറ്റ് എന്ന 14 കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ ആണ്‍കുട്ടിയില്‍ കണ്ടെത്തിയ ‘സൈറ്റോമെഗാലോ വൈറസ് മാരകമാണെന്നും കുഞ്ഞിനെ പ്രതീക്ഷിച്ച് കഴിയുന്ന സ്ത്രീകള്‍ അകലം പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവന്റെ അടുത്ത് ഗര്‍ഭിണികള്‍ പോയാല്‍ ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് വൈകല്യമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് കാരണം ബ്രയന്റിന് ശാരീരികമായ യാതൊരു ബുദ്ധിമുട്ടുമില്ല. മുന്‍പ് പ്രത്യേകതരം മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഈ വൈറസ് കണ്ടെത്തിയത്. രക്തത്തിലെ പ്ലേറ്റ് ലൈറ്റുകളുടെ കൌണ്ട് കുറയ്ക്കാനും കരള്‍ രോഗം വരുത്താനും അപൂര്‍വ്വമായി ഇത് കാരണമാകാറുണ്ടെന്ന് പറയുന്നു.

      മുതിര്‍ന്നവരില്‍ ഒരു തരത്തിലും ശല്യമുണ്ടാക്കാത്ത ഈ രോഗാണു പിഞ്ചു കുട്ടികളില്‍ ബധിരതയ്ക്കും പഠന വൈകല്യത്തിനും കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ക്കുളിലാണ് ബ്രയന്റിനെ ചേര്‍ത്തിരിക്കുന്നത്. ഗര്‍ഭിണിയായ സഹോദരിയുടെ അടുത്തും അവന്‍ പോകാറില്ല. സമീപ ഭാവിയില്‍ ഗര്‍ഭവതികളാകാന്‍ ഇടയുള്ള 
സ്ത്രീകളുടെ അടുത്ത് പോകരുതെന്നാണ് ബ്രയന്റിനു കിട്ടിയിരിക്കുന്ന നിര്‍ദേശം. 

No comments:

Post a Comment