Friday, January 31, 2014

കൊലയാളി മാമനു വണക്കം' മുന്‍എം.എല്‍.എയെ കൊന്ന അമ്മാവനെ വനിതാ വക്കീല്‍ വിവാഹം കഴിക്കുന്നു

mangalam malayalam online newspaperചെന്നൈ: തമിഴ് സിനിമയില്‍ മാത്രം നടക്കുന്ന കാര്യം ചെന്നൈ ജയിലില്‍ നടക്കുന്നു. കൊലപാതകത്തിന് 12 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് കല്യാണം, വധു ബന്ധുവായ അഭിഭാഷക. എ. അരുണ എന്ന അഭിഭാഷകയാണ് മുന്‍ എം.എല്‍.എ: എം.കെ. ബാലനെ വധിച്ച കേസിലെ പ്രതി സോമുവിനെ വിവാഹം കഴിക്കുന്നത്. വിവാഹം ഫെബ്രുവരി രണ്ടിന് വ്യാസര്‍പടിയില്‍ നടക്കും. ഒന്നാം തീയതി പുറത്തിറങ്ങുന്ന സോമുവിന് പത്താം തീയതി വരെ പരോളാണ്.

പുഴല്‍ ജയിലില്‍ കിടക്കുന്ന സോമുവിന്റെ 'മുറൈ മകളാ'ണ് അരുണ. അതായത് 27 വയസുകാരിയായ അരുണയുടെ അമ്മാവനാണ് 38 വയസുകാരനായ സോമു.
തമിഴ്‌നാട്ടിലെ ആചാരമനുസരിച്ചാണ് വിവാഹം. ഇടയ്ക്കിടയ്ക്ക് അരുണ ജയിലില്‍ വന്ന് സോമുവിനെ കാണാറുണ്ട്. അരുണ ജയില്‍ അധികാരികളോട് സോമുവിന് ഒരുമാസത്തെ അവധി ചോദിച്ചെങ്കിലും കല്യാണ ദിവസത്തേക്കു മാത്രമാണ് അനുവദിച്ചത്. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. 12 വര്‍ഷമായി ജയിലിലുള്ള സോമു ജയില്‍
നല്ലരീതിയിലാണു പെരുമാറുന്നതെന്നു കോടതി കണ്ടെത്തി. യോഗ ക്ലാസിലും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവവുമാണ്. അങ്ങനെയുള്ളയാള്‍ക്ക് വിവാഹ ദിവസത്തേക്കു മാത്രം പരോള്‍ നല്‍കുന്നതു നീതിയല്ലെന്നു വിലയിരുത്തിക്കൊണ്ടാണ് കോടതി 10 ദിവസത്തെ ജാമ്യം നല്‍കിയത്.

No comments:

Post a Comment