Friday, January 10, 2014

ബോളിവുഡ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് രണ്ടര ലക്ഷം അശ്ലീല സിഡികള്‍.


മുംബൈ: ഐറ്റം ഡാന്‍സറും ബോളിവുഡ് നടിയുമായ മിസ്തി മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് രണ്ടര ലക്ഷത്തോളം അശ്ലീല സിഡികള്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തോടനുബന്ധിച്ച് നടിയുടെ പിതാവും സഹോദരനും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിനിയായ നടി മിസ്തി മുഖര്‍ജി താമസിച്ചിരുന്ന മുംബൈയിലെ അപ്പാര്‍ട്ട് മെന്റില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പൊലീസ് അശ്ലീല സിഡികള്‍ പിടിച്ചെടുത്തത്. ഇവര്‍ ആവശ്യക്കാര്‍ക്ക് സിഡികള്‍ എത്തിച്ചുകൊടുക്കുകയായിരുന്നെന്നും ഇടപാടുകാര്‍ മുഖേനയും നേരിട്ടും സിഡികള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നൂറിലധികം ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നുമാണ് പൊലീസ് ഇത്രയും അശ്ല്ലിലസീഡികള്‍ കണ്ടെടുത്തത്. അപാര്‍ട്ട് മെന്റിലെ ബാല്‍ക്കണിയിലാണ് സിഡികള്‍ ഒളിപ്പിച്ചു വച്ചിരുന്നത്.

                            മിസ്തി മുഖര്‍ജി അപാര്‍ട്ട്മെന്റില്‍ വെച്ചു തന്നെയാണ് ഇത്തരം സിഡികള്‍ നിര്‍മ്മിച്ചതെന്നും പൊലീസിന് സംശയമുണ്ട്. കേസുമായി ബന്ധപ്പെട്ട് നടിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിതാവിനെയും സഹോദരനെയും മാത്രമാണ് അറസ്റ്റുചെയ്തതെന്നും പൊലീസ് അറിയിക്കുകയുണ്ടായി. 

No comments:

Post a Comment