Friday, January 10, 2014

താനും അഭിലാഷുമായുള്ള വിവാഹമോചന വാര്‍ത്ത വിവാദമാക്കരുതെന്ന് നടി ലെന.

കൊച്ചി: ചില മാധ്യമങ്ങളില്‍ വന്ന തന്റെ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് നടി ലെന രംഗത്തെത്തി. അഭിലാഷുമായി താന്‍ വിവാഹിതയായിട്ടില്ലെന്നും അത് ലിവിംഗ് ടുഗതര്‍ ബന്ധമായിരുന്നെന്നും ആയതിനാല്‍ തന്നെ നിയമപരമായി വിവാഹമോചനം ആവശ്യമില്ലെന്നും നടി ലെന പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരെയും അറിയിച്ചല്ല തങ്ങള്‍ ഒരുമിച്ചുള്ള താമസം ആരംഭിച്ചത്. അതുകൊണ്ട് പിരിയുമ്പോഴും അതിന്റെ ആവശ്യമില്ല. ഒരു വര്‍ഷമായി താനും അഭിലാഷും അകന്നാണ് ജീവിക്കുന്നതെന്ന് ലെന വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ താനും അഭിലാഷും വിവാഹിതരായിരുന്നെന്നും വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും ലെന ഒരു പ്രമൂഖ ഓണ്‍ലൈന്‍ പത്രത്തോട് വ്യക്തമാക്കുകയുണ്ടായി . ഇതു സംബന്ധിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയ സാഹചര്യത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് പറയാന്‍ തയാറാകുന്നതെന്നും ലെന പറഞ്ഞു. ലെന പറയുന്നത് ഇങ്ങനെ; ഞാനും അഭിലാഷും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ട് ഒരു വര്‍ഷമായി.ജീവിതത്തിലെ കാര്യങ്ങള്‍ പബ്ലിക്ക് അറിയരുതെന്ന് മറ്റുള്ളവരെപ്പോലെ ഞങ്ങളും ആഗ്രഹിച്ചു. അതുകൊണ്ടാണ് വിവാഹമോചന വാര്‍ത്തയെക്കുറിച്ച് അധികം സംസാരിക്കാതിരുന്നത്. ഇതിനിടെ കല്യാണം കഴിക്കാതെ ഞങ്ങള്‍ ഒരുമിച്ച താമസിക്കുകയാണെന്ന വാര്‍ത്തയും വന്നു. ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ വിശദീകരണം നല്‍കുന്നതെന്ന് ലെന വ്യക്തമാക്കി.

 താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വിവാദമോ വാര്‍ത്തയോ ആക്കരുതെന്നും ലെന മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. 

No comments:

Post a Comment