Saturday, November 2, 2013

ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു,

ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു, മണിക്കൂറിന് 60 ഡോളര്‍ നല്‍കിയാല്‍ മതി
ടെന്‍ഷനിലാണോ? എങ്കില്‍ സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്നോള്ളു, മണിക്കൂറിന് 60 ഡോളര്‍ നല്‍കിയാല്‍ മതി വസുല്‍ രാജ എംബിബിഎസ് എന്ന തമിഴ് ചിത്രത്തില്‍ കമല്‍ ഹാസന്റെ കഥാപാത്രം പറഞ്ഞുതരുന്ന വിദ്യയില്ലെ കെട്ടിപ്പുടി വൈദ്യം. അതാരംഭിച്ചിരിക്കുന്നു, അമേരിക്കയില്‍. ജീവിതത്തില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് സുന്ദരിമാരെ കെട്ടിപ്പിടിച്ചു കിടന്ന് എല്ലാംമറക്കാം. ടച്ച് തെറാപ്പിയെന്നാണ് സായിപ്പന്‍മാര്‍ പുതു വിദ്യക്കിട്ടിരിക്കുന്ന പേര്. ന്യൂയോര്‍ക്കിലും മറ്റും ഈ ആലിംഗന വ്യാപാരം പൊടിപൊടിക്കുകയാണത്ര. ടെന്‍ഷന്‍ പാര്‍ട്ടികള്‍ക്കുവേണ്ടി മാഡിസണ്‍- വിസ്‌കോണ്‍സിന്‍ എന്ന കമ്പനിയാണ് സ്‌നഗ്ലിങ് ഹൗസെന്ന കെട്ടിപ്പിടി വൈദ്യശാല തുറന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും അവിടെ പോകാം. ഒരു മണിക്കൂര്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സുന്ദരിയുടെ മേനിയഴകിനോട് ഒട്ടിച്ചേര്‍ന്നു കിടക്കാം, 60 ഡോളര്‍ നല്‍കിയാല്‍ മതി. ആലിംഗനസുഖത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെങ്കില്‍ വീണ്ടും പണം നല്‍കണം. അവിവാഹിതരും ബന്ധം വേര്‍പിരിഞ്ഞവരും ഇണയുമായി അകന്നു കഴിയുന്നവരുമാണ് സ്‌നഗ്ലിങ് ഹൗസിനെ ആശ്രയിക്കുന്നവരിലേറെയും. അതേസമയം, സ്‌നഗിങ് ഹൗസുകളില്‍ നടക്കുന്നത് വ്യഭിചാരമാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതിനപ്പുറം ആണുംപെണ്ണും തമ്മില്‍ ചുംബിക്കുകപോലും ചെയ്യുന്നില്ലെന്ന് സ്‌നഗ്ലിങ് ഹൗസ് നടത്തിപ്പുകാര്‍ ആണയിടുന്നു.

No comments:

Post a Comment