Sunday, February 9, 2014
woman gives birth on pavement ഷാര്‍ജയില്‍ നടപ്പാതയില്‍ പ്രസവം; കുട്ടി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ പാര്‍ക്കിലെ നടപ്പാതയില്‍ ഇന്തോനേഷ്യന്‍ യുവതിയുടെ സുഖപ്രസവം. എന്നാല്‍ അശ്രദ്ധമൂലം കുഞ്ഞ് അല്പസമയത്തിനുള്ളില്‍ മരിച്ചു. നവജാതശിശുവിന് മുലപ്പാല്‍ നല്‍കാതെ വെള്ളം നല്‍കിയതിനെതുടര്‍ന്നായിരുന്നു മരണം. കുഞ്ഞിന് വെള്ളം നല്‍കരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇന്തോനേഷ്യന്‍ യുവതി പറയുന്നത്. യുവതിയെ പോലീസ് അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി.
അനധികൃത താമസക്കാരി ആയതിനാല്‍ ഗര്‍ഭിണിയായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നില്ല. മാത്രമല്ല അവിഹിത ബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായത്. കുഞ്ഞിന്റെ പിതാവായ ബംഗ്ലാദേശി നിലവില്‍ യുഎഇക്ക് പുറത്താണ്. യുവതിയുടെ ആരോഗ്യനില സാധാരണനിലയിലായ ശേഷം അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പോലീസ്.

No comments:
Post a Comment