Thursday, February 20, 2014

ഫേസ്ബുക്കിനു മുന്നില്‍ അധികനേരം ഇരിക്കുന്നതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

ഫേസ്ബുക്കില്‍ മണിക്കൂറുകള്‍ ഇരുന്നതിന് അമ്മയുടെ വഴക്ക്; വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ഫേസ്ബുക്കിനു മുന്നില്‍ അധികനേരം ഇരിക്കുന്നതിന് അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദീന്‍ ദയാല്‍ ഉപാധ്യായ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായ 24കാരി സുഷമ ഗോസ്വാമിയാണ് ജീവനാടുക്കിയത്. തനിക്ക് മാപ്പ് നല്‍കണമെന്ന് അമ്മയോട് അഭ്യര്‍ത്ഥിക്കുന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ. 

സൈനിക ഉദ്യോഗസ്ഥനായ കേദാര്‍നാഥ് ഗോസ്വാമിയുടെ മകളാണ് സുഷമ. ദില്ലി ആര്‍മി പബ്ലിക് സ്കൂളില്‍നിന്ന് പഠനം കഴിഞ്ഞ ശേഷം സര്‍വകലാശാലാ കാമ്പസില്‍ ബിരുദത്തിന് ചേര്‍ന്നതായിരുന്നു. ദില്ലിയിലായിരുന്ന കേദാര്‍നാഥ് സ്ഥലം മാറിയതിനെ തുടര്‍ന്നാണ് സുഷമയും കുടുംബവും ഗോരക്പൂരില്‍ എത്തിയത്.

ബിരുദ വിദ്യാര്‍ത്ഥിനിയായ സുഷമ പരീക്ഷ കഴിഞ്ഞശേഷം അഞ്ച് മാസം മുമ്പാണ് ഫേസ്ബുക്കില്‍ ചേര്‍ന്നത്. സുഷമയുടെ അക്കൌണ്ടില്‍ ഇപ്പോള്‍ ആയിരത്തിലേറെ സുഹൃത്തുക്കളുണ്ട്. മണിക്കൂറുകളോളം ഫേസ്ബുക്കില്‍ ഇരിക്കാറുള്ള സുഷമക്കു പിന്നാലെ അനുജനും ഈയിടെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ സജീവമായിരുന്നു. ഈയിടെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷത്തോടെ അടുത്ത തെരഞ്ഞെടുപ്പില്‍ എനിക്ക് വോട്ട് ചെയ്യണം എന്നു പറഞ്ഞ് സുഷമ ഇട്ട പോസ്റ്റ് ഫേസ്ബുക്കില്‍ കാണാം. 

കഴിഞ്ഞ ദിവസം ആറു മണിക്കൂറിലേറെ സുഷമ ഫേസ്ബുക്കിനു മുന്നിലായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ സുഷമ രാവിലെ എഴുന്നേറ്റില്ല. അന്വേഷിച്ചപ്പോഴാണ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇതു തന്നെയാണോ മരണ കാരണമെന്ന കാര്യം കുടുംബാംഗങ്ങള്‍ സമ്മതിച്ചിട്ടില്ല. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. 

No comments:

Post a Comment