Tuesday, February 25, 2014

58 കാരിയുടെ കാര്യങ്ങള്‍ നോക്കുന്നത് ആംബര്‍ എന്ന നായ. (ചിത്രങ്ങള്‍ കാണുക).

ലണ്ടന്‍: ഹെലന്റെ കാര്യങ്ങള്‍ നോക്കുന്നത് ആംബര്‍ എന്ന നായ. സെറിബ്രല്‍ പാള്‍സി പിടിപെട്ട് വീല്‍ച്ചെയറിലാണ് ഹെലന്‍ ബ്രി എന്ന 58 കാരിയുടെ ജീവിതം. ഹെലന് ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചതാണ്. വീല്‍ ചെയറിലിരുന്നാണ് ഇവര്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവിന്റെ ജോലിക്ക് പോയിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷം മുന്‍പ് ആരോഗ്യം മോശാവസ്ഥയിലായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ വലം കൈയാണ് ആംബര്‍ എന്ന നായ. എഴുന്നേറ്റ് നടക്കാന്‍ ബുദ്ധിമുട്ടുള്ള ഹെലന് എന്താവശ്യത്തിനും ഈ നായയുണ്ട്. മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാലുടന്‍ ആംബറാണ് ഫോണ്‍ എടുക്കുന്നത്. വായില്‍ കടിച്ചുപിടിച്ചുകൊണ്ട് അവന്‍ ഉടന്‍ ഹെലന്റെ അടുത്തെത്തും. മുഷിഞ്ഞ തുണികള്‍ കൂട്ടിയിടുന്ന ബാസ്കറ്റ് വായിലെടുത്ത് വാഷിംഗ് മെഷനിലേയ്ക്ക് ഇട്ടുകൊടുക്കുന്നതും ആംബറാണ്. എന്നും രാവിലെ ധരിക്കാന്‍ വസ്ത്രമെടുത്ത് ഹെലന് കൊടുക്കുന്നതോടൊപ്പം രാത്രി കിടക്കാന്‍ നേരം കാലിലെ ഷൂവും സോക്സും അഴിച്ചുകൊടുക്കുന്നതും ആംബറാണ്.
         കുളിക്കാന്‍ പോകുന്നതിനു മുന്‍പ് വസ്ത്രം കൊണ്ടുവരണമെന്നു പറഞ്ഞാല്‍ ആംബര്‍ നൈറ്റിയെടുത്ത് മടിയില്‍ കൊണ്ടുവന്ന് വെയ്ക്കും. അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ആംബര്‍ 24 മണിക്കൂറും വാലാട്ടി ഹെലന്റെ അടുത്തുണ്ടാകും. വീടിനു പുറത്തുപോകുന്നതും ഇവര്‍ ഒന്നിച്ചുതന്നെ. ഷോപ്പിംഗ് മാളുകളില്‍ അലനും ആംബറും ആളുകളുടെ ശ്രദ്ധാകേന്ദ്രം തന്നെയാണ്. ഒരു വര്‍ഷം മുന്‍പാണ് ലാംബ്രോഡര്‍ ഇനത്തില്‍ പെട്ട ഈ നായക്കുട്ടിയെ ഹെലന്‍ സ്വന്തമാക്കിയത്. ഏകാന്തതയില്‍ എരിഞ്ഞുകൊണ്ടിരുന്ന ഹെലന്റെ ജീവിതത്തിലേയ്ക്ക് ആശ്വാസവുമായി ആംബര്‍ എത്തുകയായിരുന്നു. ചിത്രങ്ങള്‍ കാണുക.


No comments:

Post a Comment