Monday, February 3, 2014

അനാശാസ്യ പ്രവര്‍ത്തനം: 5 പേര്‍ പിടിയില്‍കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു.

Sex-Racket










കോട്ടയം: ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വിദേശ മലയാളിയുടെ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തില്‍ പിടിയിലായരില്‍  കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗത്തിന്റെ മകനും ഉള്‍പ്പെടുന്നു. കോട്ടയം നഗരസഭാ മുന്‍  കൗണ്‍സിലറുടെ മകന്‍  ഷെമീറും(25) പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഉള്‍പെടുന്നു.


രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ സംഘത്തില്‍പെട്ട രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു.  ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കയാണ്. അടൂര്‍ സ്വദേശി അജിത്കുമാര്‍, കൂരോപ്പട സ്വദേശി സജി എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്.

ഇവര്‍ സംഘത്തിലെ പ്രധാനികളാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോള്‍ ലിസ്റ്റുകളെക്കുറിച്ചും, ഡയറിയിലും നോട്ട്പാഡുകളിലും രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളെക്കുറിച്ചുമാണ് പോലീസ് അന്വേഷിക്കുന്നത്.

 ഷെമീറിനെ കൂടാതെ  കാരാപ്പുഴ സ്വദേശി സുമേഷ്(25), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി അമ്പിളി (35), ചിങ്ങവനം സ്വദേശി അനുടോമി(23), കൊല്ലം പത്തനാപുരം സ്വദേശി ഉഷ(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീറിനെതിരെ  നേരത്തെ കോട്ടയത്ത് നടന്ന അടിപിടി സംഭവത്തില്‍  വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരാഴ്ച മുമ്പ് അജികുമാറാണ്  ഏറ്റുമാനൂരില്‍ വീട് വാടകയ്ക്ക് എടുത്തത്. നേരത്തെ ഇവര്‍ ചിങ്ങവനത്ത് ഒരു വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്ന് പോലീസിന് വിവരം  ലഭിച്ചിട്ടുണ്ട്.

മാത്രമല്ല കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായും ഇവര്‍ അനാശാസ്യ 

പ്രവര്‍ത്തനം നടത്തിവന്നിട്ടുണ്ട്.  കോട്ടയം നഗരത്തില്‍ നേരത്തെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ ഏറ്റുമാനൂരിലേക്ക് താവളം മാറ്റിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment