Tuesday, February 11, 2014

രക്ഷിതാക്കള്‍ക്കു വേണ്ടത്‌ അരക്കോടി രൂപ. കൊച്ചി സൗത്ത്‌ ചെല്ലാനം ചേന്നാട്ടുവീട്ടില്‍ ബിനോയി മാത്യു- സീമ ദമ്പതികളുടെ മകള്‍ മേരിഗ്രേസി(12)ന്റെ ചികിത്സയ്‌ക്കാണു പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്‌.

mangalam malayalam online newspaperരോഗത്തെ കീഴടക്കി മേരിഗ്രേസിന്‌ ഇനിയും പഠിക്കണം: അരക്കോടിക്ക്‌ മുമ്പില്‍ പകച്ച്‌ രക്ഷിതാക്കള്‍

ഒന്നര മാസം മുമ്പു കടുത്ത പനി ഉണ്ടായതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ മേരിഗ്രേസിനു അര്‍ബുദം സ്‌ഥിരീകരിച്ചത്‌. മജ്‌ജയിലെ അര്‍ബുദബാധമൂലം ശരീരത്തിലെ രക്‌തത്തിന്റെ അളവില്‍ അടിക്കടി കുറവുവരുന്നതും തലചുറ്റി വീഴുന്നതുമായിരുന്നു ആദ്യ ലക്ഷണം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നടത്തിയ പരിശോധനയില്‍ അര്‍ബുദബാധ 60 ശതമാനം പിന്നിട്ടതായി കണ്ടെത്തി. അടിയന്തര ചികിത്സ ലഭ്യമാക്കിയാല്‍ ഫലമുണ്ടാകുമെന്നാണു ഡോക്‌ടര്‍മാര്‍ പറയുന്നത്‌. രക്‌തവും മജ്‌ജയും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയും തുടര്‍ചികിത്സയും എത്രയുംവേഗം നടത്തണം.
ഇളയ സഹോദരന്‍ ഷാരോണിന്റെ മജ്‌ജ മേരിഗ്രേസിനു മാറ്റിവയ്‌ക്കാമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌, ചെന്നൈ അപ്പോളോ ആശുപത്രി എന്നിവിടങ്ങളില്‍ മാത്രം നടത്താനാകുന്ന ഈ ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കുമായി അരക്കോടി രൂപയാണു വേണ്ടത്‌. ശസ്‌ത്രക്രിയയ്‌ക്കു മാത്രമായി 30 ലക്ഷം വേണം. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ യാതൊരു വഴിയും ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയിയുടെ മുമ്പിലില്ല.
നാട്ടുകാരുടെ സഹായത്താലാണു തിരുവനന്തപുരത്ത്‌ ഇപ്പോള്‍ പ്രാഥമിക ചികിത്സ നടത്തുന്നത്‌. കാരുണ്യമനസ്‌കരുടെ സഹായം പ്രതീക്ഷിച്ചു ചികിത്സാസഹായ നിധി രൂപീകരിക്കുകയും സീമയുടെ പേരില്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സൗത്ത്‌ കുത്തിയതോട്‌ ശാഖയില്‍ 33555128628 ഐ.എഫ്‌.സി. കോഡ്‌ എന്‍ 000 8639 എന്ന നമ്പരില്‍ അക്കൗണ്ട്‌ തുറക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫോണ്‍: 9947138446.

 

No comments:

Post a Comment