Thursday, February 6, 2014

തലയിലിരിക്കുന്ന തൊപ്പി ഇനി ടൂത്ത് ബ്രഷ് ആയി ഉപയോഗിക്കാം: മികച്ച കണ്ടെത്തലുകളുടെ മത്സരത്തില്‍ നേടിയത് 10,000പൗണ്ട്


മികച്ച കണ്ടുപിടുത്തങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടിയുള്ള മത്സരത്തില്‍ പല്ലുതേക്കാന്‍ സഹായിക്കുന്ന തൊപ്പി കരസ്ഥമാക്കിയത് 10,000പൗണ്ടിന്റെ ഒന്നാം സമ്മാനം. സാം ഹണ്ടര്‍ ബാക്‌സ്ടര്‍ എന്നയാളാണ് ഈ പുതിയ ആശയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് പുതിയ ഒരു ഉപകരണമെന്ന രീതിയില്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 10,000പൗണ്ട് സമ്മാനം  ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സാം പറഞ്ഞു.
പത്തൊമ്പതുകാരനായ ബ്രിസ്റ്റോള്‍ മ്യൂസിക് ഡിഗ്രി വിദ്യാര്‍ത്ഥി പറയുന്നത് ഒരാളുടെ ജീവിതകാലയളവില്‍ 75 ദിവസമെങ്കിലും പല്ലുതേക്കുന്നതിനായി ചിലവാക്കുന്നുണ്ടെന്നാണ്. വളരെ ഉപകാരപ്രദമായ ഒരു കണ്ടെത്തലായിരിക്കും ഇതെന്നും അദ്ദേഹം വിലയിരുത്തി. 
വീടിന്റെ താക്കോല്‍ സൂക്ഷിക്കാനാകുന്ന ഷൂസും മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.ടോയ്‌ലറ്റായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന വാഗ്ദാനവുമായെത്തിയ കുട പക്ഷെ പരാജയമായിരുന്നു. ഓഡ്കയുടെ നിര്‍മ്മാതാവായ ഒഡോസ്‌കിയാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തത്. 

No comments:

Post a Comment