Wednesday, January 29, 2014

ചിമ്പുവും നയന്‍താരയും വിവാഹിതരായി.

ചിമ്പുവും നയന്‍താരയും വിവാഹിതരായി. വിവാഹം ജീവിതത്തില്ല കേട്ടോ, സിനിമയിലാണ്. പാണ്ടിരാജ് ചിമ്പുവിനെയും നയന്‍താരയെയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യൂന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇവര്‍ വിവാഹിതരായത്. പരമ്പരാഗത തമിഴ് രീതിയിലാണ് വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്. മുന്‍പ് ചിമ്പുവുമായി പ്രണയത്തിലായിരുന്ന നയന്‍സ് പിന്നീട് അദേഹത്തോട് പിണങ്ങി ഇനി ചിമ്പുവിന്റെ സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആ കഥയൊക്കെ മറന്ന് പ്രണയവും വേര്‍പിരിയലുമൊക്കെ കഴിഞ്ഞ് 8 വര്‍ഷത്തിനുശേഷം ഇവര്‍ ഒന്നിക്കുന്ന ഈ ചിത്രം ഇപ്പോള്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ചിമ്പുവും നയന്‍താരയും ഒന്നിച്ചു നില്‍ക്കുന്ന സിനിമയുടെ പോസ്റ്റര്‍ ഓണ്‍ലൈനില്‍ ചൂടന്‍ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമായി മാറുകയാണ് ഈ പേരിട്ടിട്ടില്ലാത്ത സിനിമ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിമ്പു തന്നെ കഥയെഴുതി സംവിധാനം ചെയ്ത വല്ലവനാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാ‍ന ചിത്രം.

No comments:

Post a Comment