Thursday, January 30, 2014

ഒരു ഗോസിപ്പും എന്നെ ബാധിച്ചിട്ടില്ല :കാവ്യ മാധവന്‍


ഒരു ഗോസിപ്പും എന്നെ ബാധിച്ചിട്ടില്ല :കാവ്യ മാധവന്‍വര്‍ഷങ്ങള്‍ക്ക് മുമ്പ് വെണ്ണിലാചന്ദനക്കിണ്ണത്തിന്റെ ഈണത്തില്‍ പുതുപ്പണക്കാരന്‍ ശങ്കര്‍ദാസിന്റെ ഓര്‍മ്മകളില്‍ ഓടിക്കളിച്ച കുട്ടിയോടുള്ള അതേ വാത്സ്യല്യമാണ് മലയാളികള്‍ക്ക് എന്നും കാവ്യ മാധവന്‍ എന്ന താരത്തോടുള്ളത്. വലിയ നടിയായി മാറിയിട്ടും നിഷ്‌കളങ്കമായ ഇടപെടലുകളുമായി കാവ്യ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും ഇഷ്ടം അന്നത്തേതുപോലെ ഇന്നും പിടിച്ചുപറ്റുന്നു. ഇത്രയേറെ ഇഷ്ടമുള്ള താരമാണ് കാവ്യയെങ്കിലും, മറ്റെല്ലാ താരങ്ങളെയും പോലെതന്നെ ഗോസിപ്പുകളില്‍ നിന്നും കാവ്യയ്ക്കും രക്ഷയില്ല. പക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള ഗോസിപ്പുകളൊന്നും തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് കാവ്യ പറയുന്നത്. എല്ലാവര്‍ക്കും കുറച്ചുനാളത്തേയ്ക്ക് പറഞ്ഞ് രസിക്കാനുള്ള കാര്യങ്ങള്‍ മാത്രമാണ് ഇത്തരം ഗോസിപ്പുകളെന്നും താരം പറയുന്നു. കുറേപ്പേര്‍ എന്നെ കല്ലെറിയുന്നവരാണ്. എന്നാല്‍ ഇുതവരെ അതൊന്നും എന്റെ ദേഹത്ത് കൊണ്ടിട്ടില്ല, എന്നെങ്കിലും അത് കൊണ്ടാല്‍ അന്ന് ഞാനിതിനോട് പ്രതികരിക്കും-ഗോസിപ്പുകള്‍ വേദനിപ്പിച്ചിട്ടുണ്ടോയെന്നുള്ള ചോദ്യത്തിന് കാവ്യയുടെ പ്രതികരണം ഇങ്ങനെയാണ്. കാവ്യ മാധവന്‍   ഞാന്‍ ആരാണെന്ന ബോധം എനിയ്ക്കുണ്ട്. എന്റെ കാര്യങ്ങള്‍ വീട്ടുകാരെ മാത്രമേ ബോധിപ്പിക്കേണ്ടതുള്ളു. മറ്റുള്ളവരെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല. അവര്‍ പറയുന്നതൊന്നും എന്നെ ബാധിയ്ക്കുകയുമില്ല. വിവാഹശേഷമാണ് എന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കൂടിയത്. ഇത്തരംകാര്യങ്ങള്‍ പറഞ്ഞുശീലിച്ചവര്‍ എന്നും അത് പറഞ്ഞുകൊണ്ടിരിക്കും- കാവ്യ പറയുന്നു. വിവാഹമാണ് പെണ്ണിന്റെ ജീവിതത്തിലെ അവസാനത്തെക്കാര്യമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ഇപ്പോള്‍ മനസിലാകുന്നു അതിലും വലിയ കാര്യങ്ങളുണ്ടെന്ന്-കാവ്യ പറയുന്നു. 


No comments:

Post a Comment