Wednesday, January 22, 2014

പി.സി.ജോര്‍ജ് ഒരു കോവര്‍ കഴുതയാണെന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിത്താന്‍


തിരുവനന്തപുരം: പി.സി.ജോര്‍ജ് കോവര്‍ കഴുത. ബി.ജെ.പി സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പങ്കെടുത്തതിനെച്ചൊല്ലി ഇപ്പോള്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ജോര്‍ജ് ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് ആരോപിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ അവസാനമായി ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രമൂഖ നേതാവായ രാജ് മോഹന്‍ ഉണ്ണിത്താനാണ്. പി.സി.ജോര്‍ജ് ഒരു കോവര്‍ കഴുതയാണെന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിത്താന്‍ രംഗത്തുവന്നത്. ജോര്‍ജിനെ പിന്തുണച്ചാല്‍ കെ.എം.മാണി കനത്ത വില നല്‍കേണ്ടി വരുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
                 പി.സി.ജോര്‍ജ് ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റില്ലെന്ന് മന്ത്രി കെ.എം. മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉണ്ണിത്താന്‍. 

No comments:

Post a Comment