Friday, January 31, 2014

ഭാര്യയെ ജോലിക്കാരിയാക്കി കാമുകിയെ കൂടെ താമസിപ്പിച്ചു; ഭര്‍ത്താവ് ഭാര്യയ്ക്ക് 60 കോടി നല്‍കാന്‍ വിധി.


ലണ്ടന്‍: ഭാര്യയെ വീട്ടുജോലിക്കാരിയാക്കി കാമുകിയെയും കുട്ടിയെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവ് ഭാര്യയ്ക്ക് 60 കോടി രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ പ്രോപ്പര്‍ട്ടി ബിസിനസ്സില്‍ സജീവമായ ബിസിനസുകാരന് 13 മില്യന്‍ പൌണ്ടിന്റെ  സ്വത്താണുള്ളത്. ഇതിന്റെ പകുതി സ്വത്തിന് ഭാര്യയ്ക്കും അവകാശമുണ്ടെന്ന് ലണ്ടന്‍ ഹൈക്കോടതി ജഡ്ജി സര്‍ ഡേവിഡ് ബോഡേയ് ആണ് വിധിച്ചത്. തന്നോടൊപ്പം 30 വര്‍ഷം ജീവിച്ച ഭാര്യയെ വേലക്കാരിയാക്കി കാമുകിക്കൊപ്പം ഈ ബിസിനസുകാരന്‍ താമസിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തുകയുണ്ടായി. 1970 കളില്‍ വിവാഹിതരായ 70 വയസുള്ള ബിസിനസുകാരനും 50 കാരിയായ ഭാര്യയും 90 കളിലാണ് വിവാഹമോചനം നേടിയത്. എങ്കിലും തുടര്‍ന്നും ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ ബിസിനസുകാരന്‍ 5 വര്‍ഷം മുന്‍പ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും അവരെയും അവരുടെ 12 കാരിയായ മകളെയും വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുമായിരുന്നു. 

                         വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ താന്‍ ആവശ്യപ്പെടുകയില്ലെന്നും വീട്ടില്‍ കഴിയണമെങ്കില്‍ വേലക്കാരിയായി തുടരാനും ഇതിനിടെ ബിസിനസുകാരന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഇതോടെ വീട്ടില്‍ നിന്നിറങ്ങിയ ഭാര്യ ബിസിനസുകാരനെതിരെ കേസ് കൊടുക്കുകയായിരുന്നു. അങ്ങനെ കേസ് കോടതിയിലെത്തിയപ്പോഴാണ് പകുതി സ്വത്ത് ഭാര്യയ്ക്ക്  നല്‍കാന്‍ കോടതി ഉത്തരവിട്ടത്. കേസ് കൊടുത്താല്‍ താന്‍ മരിക്കുമെന്നും നിരാഹാരമിരിക്കുമെന്നുമൊക്കെ ബിസിനസുകാരന്‍ ഭാര്യയെ ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും സംഗതി ഫലിച്ചില്ലെന്നതാണ് വാസ്തവം. 

No comments:

Post a Comment