Saturday, January 11, 2014

സാറാ മാസ്സിയെന്ന 33 കാരിയുടെ നിതംബവ്യാസം 7 അടി.


 

ഷിക്കാഗോ: ഷിക്കാഗോ സ്വദേശിയായ സാറാ മാസ്സിയെന്ന 33 കാരിയുടെ ഭാരം മുന്നിലല്ല പിന്നിലാണ്. രണ്ടു കുട്ടികളുടെ അമ്മയായ ഇവരുടെ ശരീരഭാരം 32 സ്റ്റോണ്‍ അതായത് 203 കിലോഗ്രാം ആണ്. അതുമാത്രമല്ല ഇവരുടെ നിതംബ വ്യാസം 7 അടിയാണ്. സാറായ്ക്ക് ഈ ചുമടുകാരണം നേരെ ചൊവ്വേ നീങ്ങാന്‍ കൂടി സാധിക്കുന്നില്ല. കഷ്ടപ്പെട്ട് പുറത്തിറങ്ങിയാല്‍ തന്നെ വീടുകളിലെയും ഹോട്ടലുകളിലെയും കതകുകളില്‍ കൂടി കടന്നുപോകാന്‍ ഏറെ ക്ലേശിക്കുകയും ചെയ്യുന്നു. കൂടാതെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇടാനും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരിക്കല്‍ താന്‍ കാരണം സിനിമശാലയിലെ ഇരിപ്പിടം ഒടിഞ്ഞെന്നും ടോയ്ലറ്റ് സീറ്റ് പൊട്ടിവീണെന്നും സാറാ സ്വയം സാക്ഷ്യപ്പെത്തുന്നു.
               ലോകത്ത് ഏറെ നിതംബവ്യാസമുള്ള സ്ത്രീകളില്‍ ഒരാള്‍ എന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും അമിതവണ്ണം കുടുംബ പാരമ്പര്യമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സാറയുടെ രണ്ടു സഹോദരിമാര്‍ക്കും നിതംബഭാരം ഏറെയാണ്. ഭര്‍ത്താവ് ആല്‍ബര്‍ട്ടിന് തന്റെ ശരീരഭാരത്തില്‍ അഭിമാനമുണ്ടെന്നും സാറാ വെളിപ്പെടുത്തുന്നു. 

No comments:

Post a Comment