Tuesday, December 3, 2013

Lena perfomance in 2013സഹനടി വേഷങ്ങളില്‍

സഹനടി വേഷങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ലെന. ലെനയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത് വളരെ പതുക്കെയായിരുന്നുവെങ്കിലും ലെനയ്ക്കു സമം ലെന മാത്രമെന്നൊരു വിശ്വാസം ഇന്ന് സിനിമാര്‍ക്കാര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലുമുണ്ട്. നാടകത്തിനോട് കമ്പം കയറി തിയേറ്റര്‍ ആര്‍ട്‌സ് പഠിച്ച ലെന ഒടുക്കം സ്വന്തം തട്ടകമാക്കിയത് സിനിമയാണ്. അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ലെന ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തില്‍ തന്റേടിയായ പൊലീസ് ഓഫീസറായി തകര്‍ത്തഭിനയിച്ച ലെന ഇതാ വീണ്ടും കാക്കിവേഷമണിയുകയാണ്. ഇത്തവണ ലെനയുടെ വേഷപ്പകര്‍ച്ച സിനിമയില്‍ അല്ലെന്നുമാത്രം. സത്യമേവ ജയതേ എന്നു പേരിട്ടിരിക്കുന്ന സീരിയലിലാണ് ലെന പൊലീസ് കമ്മീഷണറായി എത്തുന്നത്.

No comments:

Post a Comment