Monday, December 2, 2013

CLASH WITH TWO WOMEN DOCTORSവനിതാ ഡോക്ടമാരുടെ തമ്മിലിടി


തിരുവനന്തപുരം: പെണ്ണുങ്ങള്‍ വഴക്കിടാന്‍ തുങ്ങിയാല്‍ പിന്നെ അവിടെ ആണ് മാറിനില്‍ക്കും എന്ന് പഴമക്കാര്‍ പറയും. എന്നാല്‍ പിരിഷ്‌കൃത സമൂഹത്തില്‍ അതിനല്‍പം മാറ്റം വന്നെന്നായിരുന്നു വിശ്വാസം. എവിടെ മാറാന്‍? രണ്ട് വനിതാ ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ തമ്മില്‍ തല്ല് മര്‍ദ്ദനകേസ് വരെ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ബയോ കെമിസ്ട്രി വിഭാഗം ഡോക്ടര്‍ സബൂറ ബീഗമും ഡോക്ടര്‍ മിനി മേരി മാമനും തമ്മിലാണ് അടിപടി. വകുപ്പ് മേധാവി സ്ഥനത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. രാവിലെ കാബിനിലെത്തിയ തന്നെ ഡോ. മിനി മേരി മാമന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഡോ. സബൂറ ബീഗം പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് മിനി മേരി മാമന്‍ പറയുന്നത്. സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ ഡോ. സബൂര്‍ ബീഗം സമ്മതിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്തായാലും പൊലീസ് കേസെടുത്തിട്ടു


No comments:

Post a Comment