Tuesday, November 5, 2013

കൂട്ടുകാരിയെ കിട്ടിയില്ല, പുരുഷത്വം മുറിച്ചെറിഞ്ഞു!


mangalam malayalam online newspaper

 

ചൈനയില്‍ നിന്ന്‌ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ ശരിക്കും വിചിത്രമാണ്‌. അത്തരത്തിലൊന്നാണ്‌ ജിയാസിങില്‍ നിന്ന്‌ പ്രചരിക്കുന്നത.്‌ യാങ്ങ്‌ ഹു എന്ന 25 കാരന്‍ വര്‍ഷങ്ങളായി ഒരു പെണ്‍കൂട്ട്‌ തെരഞ്ഞിട്ടും കിട്ടിയില്ല. നിരാശമൂത്ത ഹു തന്റെ ലൈംഗികാവയവം മുറിച്ചെറിഞ്ഞു!
എന്നാല്‍, ഈ പ്രവൃത്തിയിലും വിചിത്രമായതാണ്‌ പിന്നീട്‌ നടന്നത്‌. പെട്ടെന്നുണ്ടായ വികാരത്തിന്‌ അവയവം മുറിച്ചുകളഞ്ഞ ഹു സൈക്കിള്‍ ചവിട്ടി ആശുപത്രില്‍ പോവുകയും ഛേദിക്കപ്പെട്ട അവയവം ശസ്‌ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ക്കുകയും ചെയ്‌തു. ഛേദിച്ച അവയവം വീട്ടിലുപേക്ഷിച്ചാണ്‌ ഇയാള്‍ ആദ്യം ആശുപത്രില്‍ പോയത്‌. ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്‌ ഇത്‌ പിന്നീട്‌ ആശുപത്രിയിലെത്തിച്ചത്‌!
സിജിയാങ്‌ പ്രവിശ്യയിലെ ജിയാസിങിലുളള ഒരു നെയ്‌ത്ത് മില്ലിലെ തൊഴിലാളിയാണ്‌ ഹു. ഒരു കാമുകിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ ഇയാള്‍ വളരെക്കാലമായി കടുത്ത നിരാശയിലായിരുന്നു. ഒക്‌ടോബര്‍ 27 ന്‌ രാത്രി ഒന്‍പതു മണിയോടെ ജോലികഴിഞ്ഞ്‌ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ്‌ നിരാശയുടെ പടുകുഴിയിലായിരുന്ന ഹു കടുംകൈ ചെയ്‌തത്‌.
എന്നാല്‍, അപകടാവസ്‌ഥയില്‍ ആശുപത്രിയിലേക്ക്‌ സൈക്കിള്‍ ചവിട്ടിച്ചെന്ന ഇയാള്‍ക്ക്‌ ആംബുലന്‍സ്‌ വിട്ടുനല്‍കാതെ വീണ്ടും സൈക്കിളില്‍ തന്നെ വീട്ടിലേക്ക്‌ അയച്ചത്‌ വ്യാപക പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌.
 

No comments:

Post a Comment