Tuesday, November 5, 2013

വിവാഹമെന്തിന് ? അല്ലാതെയും ആഹ്ലാദിക്കാമല്ലോ എന്ന് മൈഥിലി

വിവാഹമെന്തിന് ? അല്ലാതെയും ആഹ്ലാദിക്കാമല്ലോ എന്ന് മൈഥിലി
സിനിമയില്‍ തിരക്കേറാന്‍ തുടങ്ങുമ്പോഴേക്കും കാമുകനെയോ മറ്റാരെയെങ്കിലേയുമോ വിവാഹം ചെയ്യാന്‍ തിടുക്കം കൂട്ടുന്നവരോടാണ് മൈഥിലി എന്ന മലയാളത്തിലെ ഹോട്ട് നായികയുടെ ചോദ്യം. വിവാഹം നടത്തിയില്ലെങ്കിലും ആഹ്ലാദമായി ജീവിക്കാമെന്നാണ് മൈഥിലിയുടെ അഭിപ്രായം. വേണമെങ്കില്‍ തന്റെ ജീവിതം മാതൃകയാക്കാമെന്നും മൈഥിലി പറയുന്നു.

ജീവിതത്തില്‍ വിവാഹത്തിന് താന്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് മൈഥിലി പറയുന്നു. നല്ല ഭര്‍ത്താവിനെയല്ല ഇപ്പോള്‍ വേണ്ടത്, കഥാപാത്രങ്ങളെയാണ്. അത് ലഭിക്കാന്‍ എത്ര കാലം വരെ കാത്തുനില്‍ക്കാനും തയ്യാറാണ്.

ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. പാലേരി മാണിക്യം മുതല്‍ ഇതുവരെ വ്യത്യസ്ത വേഷങ്ങളാണ് മൈഥിലി ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് മൈഥിലി ഹോട്ടായി തുടരുന്നതും.

തന്റെ എല്ലാ കഴിവുകളും പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കഥാപാത്രത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നതെന്നും മൈഥിലി കൂട്ടിച്ചേര്‍ക്കുന്നു. അതെന്തായിരിക്കുമെന്ന് കാത്തിരുന്നു കാണുക.

No comments:

Post a Comment