Wednesday, November 13, 2013

പിതാവിന്റെ കരളുമായി ഡെല്‍ന 'കുഞ്ഞുമാലാഖ'യായി

mangalam malayalam online newspaperപിതാവിന്റെ കരളുമായി ഡെല്‍ന 'കുഞ്ഞുമാലാഖ'യായി ചെറുതോണി/കൊച്ചി: പിതാവിന്റെ കരളിനും ഈ കുരുന്നു ജീവന്റെ തുടിപ്പു പിടിച്ചുനിര്‍ത്താനായില്ല. ബന്ധുക്കളുടെയും നാടിന്റെയും പ്രാര്‍ഥന വിഫലം. പിതാവു പകര്‍ന്ന കരളുമായി ആറുവയസുകാരി ഡെല്‍ന നിത്യതയുടെ കൂടാരത്തിലേക്കു പറന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാവിലെ പത്തുമണിയോടെയാണു മരിച്ചത്‌.പിതാവ്‌ ഇടുക്കി പുന്നയാര്‍ കാവുങ്കല്‍ ബിനോയിയുടെ കരള്‍ കഴിഞ്ഞ ദിവസം ഡെല്‍നയു ടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഒന്‍പതു ദിവസം മാത്രമാണു ഈ കരള്‍ തുടിച്ചത്‌. പെട്ടെന്നുണ്ടായ പനിയെ തുടര്‍ന്നാണു രോഗബാധിതയായത്‌. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കു കുട്ടിയെ ചികിത്സിക്കാന്‍ കഴിയാതെ വന്നതിനാല്‍ നിരവധി സാമൂഹിക സംഘടനകളുടെയും വ്യക്‌തികളുടെ യും സഹായത്തോടെയാണു കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്‌. കരള്‍ സ്വീകരിച്ച ശേഷം ഡെല്‍നമോളുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും ചൊവ്വാഴ്‌ച വൈകിട്ട്‌ സ്‌ഥിതി വഷളായി. അബോധാവസ്‌ഥയില്‍ മൂന്നു തവണ ഹൃദയാഘാതവുമുണ്ടായി. ഡെല്‍നയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണു പിതാവിന്റെ കരള്‍ വച്ചുപിടിപ്പിച്ചത്‌. ബിനോയിയുടെ രക്‌തഗ്രൂപ്പ്‌ വ്യത്യസ്‌തമായിരുന്നെങ്കിലും ഡോക്‌ടര്‍മാര്‍ പരീക്ഷിച്ചുനോക്കി. കൊച്ചുകുഞ്ഞുങ്ങളുടെ ശരീരം അന്യരക്‌തഗ്രൂപ്പിലുള്ള അവയവങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാലായിരുന്നു അടിയന്തര ശസ്‌ത്രക്രിയ. അച്‌ഛന്‍ ബിനോയ്‌ സുഖം പ്രാപിച്ചു വരുന്നു. ഡെല്‍നയുടെ അഞ്ചുമാസം പ്രായമായ അനുജനും രോഗിയാണ്‌. ചുരുളി സാന്തോം പബ്ലിക്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണു ഡെല്‍ന. സംസ്‌കാരം ഇന്ന്‌ രാവിലെ 10.30 നു കീരത്തോട്‌ നിത്യസഹായ മാതാ പള്ളിയില്‍. മാതാവ്‌: സിജി പുന്നയാര്‍ കാവുങ്കല്‍ കുടുംബാംഗം.

No comments:

Post a Comment