Sunday, November 3, 2013

സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചു;നാളെ മുതല്‍ കര്‍ശന പരിശോധന

mangalam malayalam online newspaper

സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചു;നാളെ മുതല്‍ കര്‍ശന പരിശോധന Story   റിയാദ് ; സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിര്‍ദേശപ്രകാരം അനധികൃത തൊഴിലാളികള്‍ക്കും താമസക്കാര്‍ക്കും പദവി ശരിയാക്കുന്നതിനുള്ള സമയ പരുധി ഇന്ന് അവസാനിക്കും. ഇതോടെ സൗദി അറേബ്യയുടെ ചരിത്രത്തിലെ വിദേശ തൊഴിലാളികള്‍ക്ക് ലഭിച്ച ഏറ്റവും വലിയ പൊതുമാപ്പ് കാലാവധിയാണ് ഇന്ന് അവസാനിച്ചത്. പുതുവത്സര ദിനമായ നാളെ (ഹിജ് റ)മുതല്‍ സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ സംസ്‌ക്കാരത്തിന് രൂപം നല്‍കാനകുമെന്നാണ് തൊഴില്‍ ,ആഭ്യന്തര മന്ത്രാലയങ്ങള്‍ കണക്കുകൂട്ടുന്നത്. സ്‌പോണ്‍സര്‍ഷിപ്പിന് പുറത്ത് പോയി ജോലി ചെയ്യുകയോ ,സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി സ്വന്തമായി ജോലി നോക്കുകയോ ചെയ്യുന്ന ഒരു തൊഴിലാളിയും രാജ്യത്ത് ഇനിയും ഉണ്ടാകാന്‍ പാടില്ല എന്നാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത് . അതിനായി നാളെ മുതല്‍ പോലീസിന്റെ സഹായത്തോടെ രാജ്യത്ത് കര്‍ശന പരിശോധന നടത്തും .ഇനിയുള്ള ദിവസങ്ങളില്‍ സ്ഥാപനങ്ങളിലും,തൊഴില്‍ ഇടങ്ങളിലും കയറി വിശദമായ പരിശോധനക്കാണ് തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നത് .പിടിക്കപെട്ടാല്‍ രാജ്യത്ത് നിന്നും നാടുകടത്തുകയും ,ശിക്ഷ നല്‍കുകയും വിരലടയാളം രേഖപെടുത്തിയാണ് നാട് കടത്തുക ഇത്തരക്കാര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരികെ വരാനാകില്ല . അതെ സമയം വീടുകളില്‍ കയറിയുള്ള പരിശോധന ഇപ്പോള്‍ നടത്തുകയില്ലെന്നു മന്ത്രാലയം വ്യക്തമാക്കി .മൂന്നു തരത്തില്‍ ഉള്ള പരിശോധനാ വിഭാഗങ്ങളെയാണ് റെയിഡിന് ചുമതലപെടുത്തിയിരിക്കുന്നതെന്ന് മന്ത്രാലയ വ്യക്താവ് അല്‍ അനസി പറഞ്ഞു. ഇതില്‍ ഒന്നാമത്തെ വിഭാഗം ഇഖാമ (താമസാനുമതി രേഖ) ഇല്ലാത്തവരെയും ,അനധികൃത താമസക്കാരെയും പിടികുടും ,രണ്ടാമത്തെ വിഭാഗം തൊഴില്‍ സ്ഥാപനങ്ങളില്‍ കയറി പരിശോധന നടത്തും ഇവിടെ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ആണ് ഇതിന്റെ ചുമതല പോലീസ് സഹായവും ഇവര്‍ക്ക്‌തേടാവുന്നതാണ്. ഗവര്‍ണറെറ്ററുകളിലെ സൗദി വല്‍കരണ കമ്മറ്റികളുടെ നേതൃ ത്വത്തില്‍ ഉള്ള പരിശോധന സംഘത്തിലും മന്ത്രാലയ പ്രതിനിധികള്‍ ഉണ്ടാവുമെന്ന് മന്ത്രാലയ വ്യക്തവ് പറഞ്ഞു. - 

No comments:

Post a Comment