Monday, November 18, 2013

സച്ചിന് ഭാരതരത്‌ന നല്‍കിയതിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ട മലയാളി ഹൗസ് താരം തിങ്കള്‍ ഭാല്‍ പുലിവാല് പിടിച്ചു.

സച്ചിന് ഭാരതരത്‌ന നല്‍കിയതിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ട മലയാളി ഹൗസ് താരം തിങ്കള്‍ ഭാല്‍ പുലിവാല് പിടിച്ചു. സച്ചിന്‍ ഭാരതരത്‌ന അര്‍ഹിക്കുന്നില്ലെന്ന തിങ്കളിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അസഭ്യംകൊണ്ടും വിമര്‍ശനംകൊണ്ടുമാണ് സച്ചിന്റെ ആരാധകര്‍ നേരിട്ടത്.
സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നുണ്ടായിരുന്നെങ്കില്‍ അത് ധ്യാന്‍ചന്ദിനോ മില്‍ഖാസിംഗിനോ വിശ്വനാഥന്‍ ആനന്ദിനോ നല്‍കാമായിരുന്നു. പക്ഷേ ഇവര്‍ക്കൊന്നും സര്‍ക്കാരിനെ സംതൃപ്തനാക്കാന്‍ പോന്ന ഫാന്‍സ് ഇല്ല. സച്ചിന്‍ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, ബി സി സി ഐ എന്ന സ്വകാര്യസംഘടനക്കുവേണ്ടിയാണ്... ഇങ്ങനെ പോകുന്നു തിങ്കളിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍. പക്ഷേ ഈ ബഹളങ്ങളൊക്കെ താരം അറിഞ്ഞത് വളരെ വൈകി. സംഗതി അന്വേഷിച്ചപ്പോള്‍ സത്യംതന്നെ. തന്റെ പേരിലുള്ള മറ്റൊരു പേജിലാണ് പോസ്റ്റ് കിടക്കുന്നത്. പണ്ടെങ്ങോ തന്റെപേരില്‍ ഒരുസുഹൃത്താണ് ഈ പേജ് സൃഷ്ടിച്ചത്. ഒടുവില്‍ സ്വന്തം പേജില്‍ തിങ്കള്‍ ക്ഷമാപണം നടത്തി. ആ പേജ് താന്‍ അല്ല കൈകാര്യം ചെയ്യുന്നത്. തന്റെ സുഹൃത്ത് തമാശക്കായി പോസ്റ്റ്‌ചെയ്തതാണ് സച്ചിനെതിരെയുള്ള വാചകങ്ങള്‍. താന്‍ വൈകിയാണ് സംഭവം അറിഞ്ഞത്. വ്യാജ പേജ് ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഒരിക്കലും സച്ചിനെതിരെ മോശമായി പ്രതികരിച്ചിട്ടില്ല. സച്ചിനെ ഒരുപാട് ഇഷ്ടമാണെന്നും തിങ്കള്‍ കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ തിങ്കളിന്റെ സുഹൃത്ത് ഈ പേജ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

No comments:

Post a Comment