Saturday, November 2, 2013

വേര്‍വൂള്‍ഫ് സിന്‍ഡ്രോം ബാധിച്ച ഇന്ത്യന്‍ കുടുംബത്തിന്റെ കഥ


ഒടുവിലെത്തിയ പെണ്‍കുഞ്ഞും അതുപോലെ; വേര്‍വൂള്‍ഫ് സിന്‍ഡ്രോം ബാധിച്ച ഇന്ത്യന്‍ കുടുംബത്തിന്റെ കഥ ന്യൂഡല്‍ഹി: കാല്‍മുതല്‍ തലവരെ മുടികൊണ്ടുമൂടിയ കുടുംബത്തിലെ എല്ലാ അംഗങ്ങളും പുതിയൊരു കുഞ്ഞുകൂടി പിറക്കാനിരുന്നപ്പോള്‍ പ്രതീക്ഷിച്ചിരുന്നു, അവള്‍ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന്. പക്ഷേ മഹാരാഷ്ട്രയിലെ മാധവ്പൂരിലുള്ള സവിതാ റാവത്ത് യുവതിയുടെ പ്രതീക്ഷകളാകെ തെറ്റി. ജനിച്ചവീണ കുഞ്ഞിന്റെയും ശരീരമാകെ രോമങ്ങള്‍ മാത്രം. എന്നാലും കുഞ്ഞിന്റെ വൈരൂപ്യം ഇരുകൈകളുംനീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് സവിതാ. ദൈവം തങ്ങളെ എന്തിനാണ് ഇതിനായി തെരഞ്ഞെടുത്തതെന്ന ചോദ്യവുമായി അവള്‍ പുഞ്ചിരിക്കുകയാണ്. വേര്‍വൂള്‍ഫ് സിന്‍ഡ്രം എന്ന ജനിതക വൈകല്യമാണ് ഈ കുടുംബത്തിനെയാകെ ആവരണം ചെയ്തിരിക്കുന്നത്. ആണായാലും പെണ്ണായാലും ശരീരമാകെ രോമങ്ങള്‍കൊണ്ട് മൂടിയിരിക്കും. ഇതുപോലുള്ള നൂറോളം പേരാണ് ലോകമാകെയുള്ളത്. ചികിത്സയില്ലെന്നതാണ് ഇതിന്റെ ദുര്യോഗം. ഹൈപ്പര്‍ട്രൈക്കോസിസ് എന്നറിയപ്പെടുന്ന രോഗം രണ്ടു തരത്തിലാണ് പ്രത്യക്ഷപ്പെടുക. ഒന്നുകില്‍ ശരീരമാകെ രോമാവൃതമാകും. അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തുമാത്രമായി ഒതുങ്ങും. രോഗം ജന്മനാ വന്നില്ലെങ്കില്‍ ഭാഗ്യമെന്ന് കരുതരുത്. പിന്നീടും ഇത് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ

No comments:

Post a Comment