Tuesday, October 29, 2013

ബലാത്സംഗ ഇരയെ ജീവനോടെ കുഴിച്ചിട്ടു!


mangalam malayalam online newspaper

ബലാത്സംഗ ഇരയെ

 ജീവനോടെ കുഴിച്ചിട്ടു!

 

ലാഹോര്‍: കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടി. എന്നാല്‍ ആയുസ്സിന്റെ ബലംകൊണ്ട്‌ പെണ്‍കുട്ടി രക്ഷപെട്ടു! പാകിസ്‌താനിലാണ്‌ സംഭവം. ഖുറാന്‍ പഠനത്തിനു പോയ പെണ്‍കുട്ടിക്കു നേരെയാണ്‌ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്‌.
ലാഹോറില്‍ നിന്നും 225 കിലോമീറ്റര്‍ അകലെ ടോബ ടേക്‌ സിംഗ്‌ ജില്ലയിലാണ്‌ സംഭവം. ഖുറാന്‍ പഠനത്തിനായി പോകുകയായിരുന്നു 13 വയസുള്ള സിദ്ദിഖിന്റെ മകള്‍. വഴിയില്‍ വച്ച്‌ പെണ്‍കുട്ടിയെ അപരിചിതരായ രണ്ടു പേര്‍ തട്ടിക്കൊണ്ടു പോയി
 മൃഗീയമായി പീഡിപ്പിച്ചു.
പീഡനത്തിനിടയില്‍ ബോധരഹിതയായ പെണ്‍കുട്ടി മരിച്ചെന്നു കരുതി വഴിയരുകില്‍ കുഴിച്ചിടുകയായിരുന്നു. ബോധം വീണ്ടുകിട്ടിയ പെണ്‍കുട്ടി കുറച്ചു നേരത്തിനു ശേഷം കുഴിയില്‍ നിന്ന്‌ പുറത്തെത്തി. സഹായത്തിനു വേണ്ടിയുളള കരച്ചില്‍ കേട്ട്‌ എത്തിയ സമീപവാസികളാണ്‌ പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്‌. പെണ്‍കുട്ടിയുടെ പിതാവ്‌ സിദ്ദിഖ്‌ മുഗള്‍ പോലീസില്‍ പരാതി നല്‍കി. പ്രതികളെപ്പറ്റി സൂചനയൊന്നും കിട്ടിയിട്ടില്ല. സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

 

No comments:

Post a Comment