Sunday, October 27, 2013

വാഹനത്തിന്‌ നേരെ കല്ലേറ്‌; മുഖ്യമന്ത്രിക്ക്‌ പരിക്കേറ്റു

mangalam malayalam online newspaper
കണ്ണൂര്‍ : കാറിന് നേരെ പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുഖ്യമന്ത്രിക്ക്‌ പരിക്കേറ്റു. കണ്ണൂരില്‍ പോലീസ്‌ മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന്‌ നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിക്ക്‌ പരിക്കേല്‍ക്കുകയുമായിരുന്നു. നെറ്റിയില്‍ രണ്ട്‌ മുറിവുണ്ടായതായിട്ടാണ്‌ വിവരം. പരിക്ക്‌ സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . വൈദ്യസഹായം സ്വീകരിക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തു.
വൈകിട്ട്‌ 5.45 മണിയോടെയാണ്‌ പോലീസ്‌ മൈതാനത്തിന്റെ ഒന്നാം ഗേറ്റില്‍ വെച്ചായിരുന്നു സംഭവം. കല്ലും വടിയുമൊക്കെ കൊണ്ട് നടത്തിയ ഏറില്‍ ഒരു കല്ല് വാഹനത്തിന്റെ ചില്ല്‌ തകരുകയും ഏറ് നെറ്റിയില്‍ കൊള്ളുകയുമായിരുന്നു. 1000 ലധികം പോലീസുകാരായിരുന്നു ഇവിടെ തമ്പടിച്ചിരുന്നത്. പ്രവര്‍ത്തകര്‍ പെട്ടെന്ന് സംഘടിച്ച് നടത്തിയ ആക്രമണമായതിനാല്‍ പോലീസുകാര്‍ക്ക് സന്ദര്‍ഭോചിതമായി ഇടപെടാന്‍ കഴിയാതെ വരികയായിരുന്നു. കല്ലേറില്‍ വാഹനത്തി​ന്റെ ഇരു ചില്ലുകളും തകര്‍ന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ സി ജോസഫും ഉണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമ്പോള്‍ പ്രതിഷേധിക്കാന്‍ മൈതാനത്തിന്റെ വിവിധ ഗേറ്റുകളില്‍ പ്രതിഷേധക്കാര്‍ നേരത്തേ തന്നെ സംഘടിച്ചിരുന്നു. വൈകുന്നേരം മുഖ്യമന്ത്രിയുടെ വാഹനം കടന്നു വന്നതോടെ നൂറിലധികം വരുന്ന പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയും പിന്നീട് പെട്ടെന്ന് പ്രകോപിതരായി കല്ലേറ് നടത്തുകയുമായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്‌. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ പോലീസ്‌ നീക്കി. ഇതാദ്യമായിട്ടാണ്‌ കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്ക്‌ നേരെ ആക്രമണം നടക്കുന്നത്‌. വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായ
-  

No comments:

Post a Comment