ഫ്രാന്‍സീസ് മാര്‍പാപ്പ കുമ്പസാരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.


വത്തിക്കാന്‍സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പ കുമ്പസാരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ കുമ്പസാരിക്കുന്ന ചിത്രം പുറത്തുവരുന്നത്. വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പയുടെ കുമ്പസാരം. കുമ്പസാരം വഴി പാപമോചനം ലഭിക്കുന്നുവെന്ന് നോമ്പുകാലത്ത് ഒരിക്കല്‍ക്കൂടി സഭാ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം സഭാതലവനും സഭയുടെ കല്‍പ്പനകള്‍ക്ക് വിധേയനാണെന്ന സന്ദേശമാണ് കുമ്പസാരത്തിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയത്.
                     മാര്‍പാപ്പ ഒരു വൈദികനു മുന്നില്‍ കുമ്പസാരിക്കാന്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയായില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രം കണ്ടത്.