Saturday, March 29, 2014

സിറിയയില്‍ യുവാവിനെ കണ്ണുകെട്ടി വെടിവെച്ചുകൊന്ന് കുരിശില്‍ത്തറച്ച് പ്രദര്‍ശിപ്പിച്ചു.


റാഖ്വ: സിറിയയില്‍ യുവാവിനെ കണ്ണുകെട്ടി വെടിവെച്ചുകൊന്ന് കുരിശില്‍ത്തറച്ച് പ്രദര്‍ശിപ്പിച്ചു. വടക്കന്‍ സിറിയയിലെ റാഖ്വ പട്ടണത്തിലാണ് ഈ കാടത്തം നിറഞ്ഞ വധശിക്ഷ നടന്നത്. റാഖ്വയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് നഗരമധ്യത്തിലേയ്ക്ക് കൊണ്ടുവന്നത്. കുരിശില്‍ കെട്ടിയായിരുന്നു ഇയാളെ കൊണ്ടുവന്നത്. കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ച് മൂടുകയും ചെയ്തിരുന്നു. പണം തട്ടിയെടുക്കാന്‍ യുവാവ് മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ശരിയത്ത് നിയമപ്രകാരം വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണ് പണത്തിനുവേണ്ടി ഒരാളെ കൊലപ്പെടുത്തുന്നത്. എന്നാല്‍ വധശിക്ഷ എങ്ങനെ നടപ്പാക്കണമെന്ന് നിയമത്തില്‍ പറയുന്നുമില്ല.
                       ഓരോ പ്രദേശത്തും വധശിക്ഷ നടപ്പാക്കുന്നവരുടെ ക്രൂരമായ ഭാവനകള്‍ക്കനുസരിച്ചാണ് വിധി നടപ്പാക്കുക. ശരിയത്ത് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്തായിരിക്കും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനാണ് കുറ്റവാളികളുടെ മൃതദേഹം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്ന സംഘടനയ്ക്കാണ് റാഖ്വയുടെ നിയന്ത്രണം.

Jo's Implants are turned on and she hears for the first time യുവതി ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു















ജോ മിലിനി എന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ച വിഷയം. ഇത്രയും നാള്‍ ബധിര ജീവിതമാണ് ഈ യുവതി നയിച്ചത് എന്നാല്‍ കഴിഞ്ഞ വാരം ഇവര്‍ ആദ്യമായി ഈ ലോകത്തിന്‍റെ ശബ്ദം കേട്ടു. ജനിച്ചപ്പോള്‍ മുതല്‍ യുഷ്റസ് സിന്‍ഡ്രോം കാരണം കേള്‍വി ശക്തിയില്ലാതിരുന്ന യുവതിക്ക് ക്ലോക്കിയ ഇന്‍പ്ലാന്‍റേഷന്‍ വഴിയാണ് ശബ്ദത്തിന്‍റെ ലോകം തിരിച്ചുകിട്ടിയത്. അവര്‍ ആദ്യമായി ശബ്ദം കേട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം ഈ വീഡിയോ കാണിച്ചു തരുന്നു. മാര്‍ച്ച് 28ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് 14 ലക്ഷത്തില്‍ ഏറെപ്പേര്‍. - See more at: